Health

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു’ പഴമക്കാര്‍ പറയുന്ന ചൊല്ലാണിത്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിനാണ് കര്‍ക്കടക മാസത്തോടെ തുടക്കമാകുന്നത്. ആരോഗ്യത്തിന് സംഭവിച്ചിട്ടുള്ള എല്ലാവിധ ക്ഷതങ്ങള്‍ക്കും ആയുര്‍വേദ വിധിപ്രകാരം ഔഷധ സേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കര്‍ക്കടക മാസത്തിലെ ഒരു പ്രത്യേകതയാണ്. ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയുമാണ് കര്‍ക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴില്‍, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കര്‍ക്കടക ചികിത്സ നടത്തുന്നത്.

പക്ഷെ, ഇത്തരം കര്‍ക്കിടക ചിക്തസ നടത്താന്‍ പറ്റിയ ഒരിടം എവിടെയുണ്ട് എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരുടെയും അന്വേഷണം. പരമ്പരാഗതമായ ആയൂര്‍വ്വേദ ചികിത്സയ്‌ക്കൊപ്പം മാനസികവും ശാരീരികവുമായ ബലപ്പെടുത്തലും എവിടെ കിട്ടും. കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള രീതികള്‍ പൂര്‍ണ്ണമായും ലഭിക്കുന്നതെവിടെ. അങ്ങനെയൊരിടമാണ് ‘എസ്.കെ. പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ’. വിശവസനീയമായ ചികിത്സാ രീതി കൊണ്ട് മനം കവരുന്ന ഇടം കൂടിയാണിത്. എന്താണ് വേണ്ടത് എന്നു മാത്രം തീരുമാനിക്കുക. പിന്നെ, ചികിത്സ ആരംഭിക്കലായി. കര്‍ക്കിടക കഞ്ഞിയും മരുന്നു കഞ്ഞിയുമെല്ലാമായി ഒരു സുഖ ചികിത്സാക്കാലം. വിശ്വസിക്കാനേറെയുണ്ട്. വിസ്മയിപ്പിക്കുന്ന ആയൂര്‍വ്വേദ ലോകത്തിന്റെ വാതായനങ്ങളാണ് ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ’ തുറന്നിടുന്നത്. എന്നാല്‍ അതിനു മുമ്പ് ആദ്യം എന്താണ് കര്‍ക്കിടക ചികിത്സ എന്നറിയണം.

എന്താണ് കര്‍ക്കടക ചികിത്സ

ആയുര്‍വേദത്തില്‍ ഋതുക്കള്‍ക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം നിര്‍ദേശിക്കുന്നുണ്ട്. ‘ഋതു ചര്യ’ എന്നാണ് അതിനെ പറയുന്നത്. ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരള്‍ച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ആരോ?ഗ്യ അവസ്ഥകളില്‍ മാറ്റം വരാനും ശരീരത്തില്‍ ചില രോഗങ്ങള്‍ വരാനും രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷ ഋതു ചര്യ എന്നാല്‍ മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തില്‍ കര്‍ക്കടക മാസത്തില്‍ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാല്‍ വര്‍ഷ ഋതു ചര്യയ്ക്ക് കര്‍ക്കടകത്തില്‍ പ്രാധാന്യം കൂടുന്നു.

CONTACT NUMBER

SK Prestige Ayurveda & Spa
Edappazinji , Trivandrum 8848013491