World

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

പാകിസ്താൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്

ഇറാൻ-യുഎസ് ചർച്ച നാളെ സ്വിറ്റ്സർലൻഡിൽ നടന്നേക്കും. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ചർച്ചക്കെത്തും. പാകിസ്താനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള മധ്യസ്ഥർ കൂടി ചർച്ചയിൽ പങ്കെടുക്കും. പാകിസ്താൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുകയെന്നും ഇതിൽ പാകിസ്താനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ മധ്യസ്ഥരായി പങ്കെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തെക്കൻ ലെബനോണിൽ ഇന്ന് പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേരാണ് മരിച്ചത്. ലെബനോണിൽ ആക്രമണം നിർത്താൻ ഇസ്രയേൽ തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് ട്രംപിനെ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്. കൂടാതെ ഇനിയും ആക്രമണം തുടർന്നാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡായ ഖതം അൽ-അൻബിയ നൽകി.

Story Highlights : Important US-Iran talks to be held in Switzerland tomorrow