Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2026, 04:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു പൊതു മേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ബജറ്റില്‍ എവിടെയാണ് കരിമണല്‍ ഖനനം സ്വകാര്യവല്‍കരിക്കും എന്ന് പറഞ്ഞതെന്നും ഇല്ലാ കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം ആവശ്യപ്പെട്ട്, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസത്തിനകം ഉദ്യോഗസ്ഥര്‍ക്കു നോട്ട് നല്‍കിയത് അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദനാണ്. ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍ ആണ്. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന മദ്യനയം ഇടതു സര്‍ക്കാരിന്റേതാണ്. ഇതിനായി വിദേശമദ്യച്ചട്ടത്തില്‍ ഭേദഗതി നടത്തി.

ബക്കാഡി ആവശ്യപ്പെട്ട പ്രകാരം നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ആയതിനാല്‍ നടപ്പാക്കാനായില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിശോധിച്ച ശേഷം പുതിയ സര്‍ക്കാര്‍ കൂടിയ നികുതിയാണ് നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-19ല്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വീര്യമുള്ള ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കറിന് 78 ശതമാനം നികുതിയാണ് മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. 2023ല്‍ അത് 115 ശതമാനമാക്കി. ഷിവാസ് റീഗലില്‍നിന്നും ജോണി വാക്കറില്‍നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ 78 ശതമാനം നികുതി നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വാക്കുമാറുകയോ യൂടേണ്‍ അടിക്കുകയോ യു.ഡി.എഫ് ചെയ്യില്ല. സപ്ലൈകോയെ സര്‍ക്കാര്‍ സബ്‌സിഡി സഹായം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലാക്കും. എല്ലാം അടച്ചുപൂട്ടുകയല്ല ചെയ്യാന്‍ പോകുന്നത്. കെഎസ്ഇബിയും കെ.എസ്.ആര്‍.ടി.സിയും നവീകരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ എവിടെയൊക്കെ പരാജയപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ധവളപത്രം രാഷ്ട്രീയ വിമര്‍ശനമല്ല. കേരളത്തിന്റെ ഭാവിയെ കെട്ടിപ്പടുക്കാനുള്ള ആധികാരിക രേഖ. ഭാവിയില്‍ എന്തുചെയ്യണമെന്ന കൃത്യമായ ദിശാബോധമാണ് ബജറ്റ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ മേല്‍ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറക്കും. സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കും. കരിമണല്‍ ഖനനത്തിന് നാല് പൊതുമേഖല കമ്പനികളെ ഒരു കണ്‍സോര്‍ഷ്യമാക്കും. കെഎംഎംഎല്‍, കെല്‍ട്രോണ്‍, ടൈറ്റാനിയം തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുക. എന്തുപറഞ്ഞാലും നവ ലിബറല്‍ നയം എന്നു പറയുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഈ സര്‍ക്കാര്‍ ഉപയോഗിക്കും. മന്ത്രിമാരുടെ ഓഫീസിലും സേവനം ഉപയോഗിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ ഗവേര്‍ണന്‍സ് ഉണ്ടാകും. ജനങ്ങളുടെ മേല്‍ നയാ പൈസയുടെ ബാധ്യത അടിച്ചേല്‍പ്പിക്കില്ല. വരുമാന ചോര്‍ച്ച തടയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പെന്‍ഷന്‍ കമ്പനിയുടെ കടം 17,175 കോടിയാണെന്നും ഈ സര്‍ക്കാറിന്റെ തലയിലാണ് ആ കടമെന്നും പറഞ്ഞു.

അതേസമയം, പിഎം ശ്രീയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി. ആര്‍.എസ്.എസ് വിഷസര്‍പ്പങ്ങള്‍ക്കു മുന്നില്‍ വച്ച വിളക്കു കൊളുത്തിയത് ഇടതുസര്‍ക്കാര്‍ ആണെന്നും പി.എം ശ്രീ പിന്‍വലിക്കാനാണോ മരവിപ്പിക്കാനാണോ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്.എസ്.കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും പിന്നീടു വേണ്ടെന്നു വച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പദ്ധതി നടപ്പാക്കാനില്ലെന്നു പറഞ്ഞു ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കരിക്കുലം സ്വാതന്ത്ര്യം അടിയറവയ്ക്കില്ലെന്നും സ്‌കൂളുകള്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തതിനെതിരെ സി.പി.എമ്മില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പിണറായി വിജയനെ ചൊടിപ്പിച്ചു. അതൊക്കെ വല്ലാത്ത പൂതിയാണെന്നും തന്നെ നേതാവായി തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിയില്‍ ഒരു എതിര്‍പ്പു പോലും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കരിമണല്‍ മേഖലയില്‍ സ്വകാര്യവത്കരണം എന്നത് സര്‍ക്കാര്‍ നയമല്ലെന്നും ബജറ്റില്‍ അത്തരത്തില്‍ ഒരു വാക്കു പോലും പറയുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍. ആലപ്പുഴയില്‍ കരിമണല്‍ വാരാന്‍ അനുമതി നല്‍കിയത് ആരാണെന്നും ആരാണു കൊണ്ടുപോകുന്നതെന്നും തന്നെ കൊണ്ടു പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സതേണ്‍ ഇക്കണോമിക് കോറിഡോര്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ്. കോള്‍ ഇന്ത്യ ലിമിറ്റഡ്, കെഎംഎംഎല്‍, കെല്‍ട്രോണ്‍, ടൈറ്റാനിയം, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. ഖനനമില്ല മറിച്ച് വാല്യൂ അഡീഷന്‍ നടത്തി കോടികള്‍ വരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പോക്കറ്റ് കാലിയാകാതെ ഖജനാവ് നിറയ്ക്കും. കേരളാ മോഡല്‍ മന്ദിച്ചിരിക്കുകയാണെന്നും നിയോ കേരളാ മോഡല്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ReadAlso:

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

Tags: Chief Ministervd satheesanbujetANWESHANAM NEWSASSEMBLYbill

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies