മെയ്ഡ് ഇന്‍ ക്യാരവാന്‍ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മിനി & കൂപ്പര്‍’ എന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ശാന്തമീ രാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം AWA മൂവിസിന്റെ ബാനറില്‍ റോള്‍ഡ് തോമസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലണ്ടില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാന്‍ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്‌റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകര്‍ക്ക് കാണാം.
മിസ്റ്റര്‍ ബീന്‍ കോമഡി സീരീസിലൂടെ ആഗോള ശ്രദ്ധ നേടിയ മിനി കൂപ്പര്‍ കാറും ഒപ്പം ധ്യാന്‍ ശ്രീനിവാസന്റെ കിടിലന്‍ മൈക്കോവറും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.അലിസ്‌റ്റൈര്‍ ജോര്‍ജ് ജോണ്‍, ശാന്ത നീറ്റോ എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനില്‍ തുടങ്ങും.ഷിജു എം ഭാസ്‌കര്‍ ആണ് ചായഗ്രഹകന്‍. പ്രൊജക്റ്റ് ഡിസൈനര്‍ – അനുകുട്ടന്‍ ഏറ്റുമാനൂര്‍. പിആര്‍ഒ ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.
STORY HIGHLIGHT : dhyan-sreenivasan-arrives-with-a-mini-cooper
















