സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യം പരിഗണിച്ച് പ്രതിസന്ധി മറികടക്കാന്‍ ഇന്ന് തീരുമാനമെടുത്തേക്കും. പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പരിഗണിക്കും. വൈദ്യുതി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വവൈദ്യുതി നിയന്ത്രണമെന്ന പേരില്‍ നടത്തിയ അതേ പവര്‍കട്ടാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പേരുകള്‍ വ്യത്യാമാണെങ്കിലും ഫലം ഒന്നുതന്നെയെന്ന് ജംനം.
യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ടും മൂന്നും തവണയാണ് കെ.എസ്.ഇ.ബി പവര്‍കട്ട് ഏര്‍പ്പെടുത്തിയത്. അരമണിക്കൂറോളം നീളുന്ന ഈ പവര്‍കട്ടുകള്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി എന്നാണ് പവര്‍ കട്ടിന് കാരണമായി കെ.എസ്.ഇ.ബി നല്‍കുന്ന മറുപടി. കാലവര്‍ഷത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവില്‍ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജലസംഭരണികളില്‍ 58.58% വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഗണ്യമായ കുറവാണ്.
ജൂണ്‍ മാസത്തില്‍ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്. ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച അളവില്‍ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാന്‍ പ്രധാന കാരണം. ഇതിനോടൊപ്പം എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെത്തുടര്‍ന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയര്‍ന്നതിനാല്‍ വൈദ്യുതി ആവശ്യകത ഗണ്യമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭ്യത ഉണ്ടാകാത്തത് നിലവിലെ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ദേശീയതലത്തില്‍ വൈദ്യുതി ദൗര്‍ലഭ്യം തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ കെ.എസ്.ഇ.ബിയുടെ കൃത്യമായ പ്ലാനിങ് ഇല്ലായ്മയാണ് കേരളത്തെ വീണ്ടും ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന വിമര്‍ശനം ശക്തമാണ്. വൈദ്യുതോത്പാദനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ല. പകല്‍ സമയത്തെ 1500 മെഗാവാട്ട് സോളാര്‍ വൈദ്യുതി ശേഖരിച്ചുവെക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആറ് ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികളില്‍ ഒന്നുപോലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഈ സംവിധാനം പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നു. ഡിസംബര്‍ വരെ സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി അധികമായി ആവശ്യമുണ്ട്.
മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോയിരുന്നെങ്കില്‍ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളില്‍ നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നോ എന്ന് കഴിഞ്ഞ ഹിയറിങില്‍ റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിയോട് ചോദിച്ചിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചതിന് കമ്മീഷന്‍ കെ.എസ്.ഇ.ബിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തിപ്രാപിക്കുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
ഇതിനിടെ, വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയിലെ കുറുമ്പ ഊരുകളിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് അനര്‍ട്ട് വഴിവിട്ട് സഹായം നല്‍കിയെന്നാണ് പുതിയ ആരോപണം. കരാറില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ 22 ലക്ഷം രൂപ അധികമായി കമ്പനിക്ക് നല്‍കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും കെടുകാര്യസ്ഥതയുടെ ഇത്തരം വാര്‍ത്തകളും പുറത്തുവരുന്നത് വകുപ്പിന് വലിയ തിരിച്ചടിയാകുകയാണ്.
















