പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ദിനത്തിൽ സംസ്ഥാനത്ത് 1.3 ലക്ഷം കുട്ടികൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി. ഇതോടെ അഞ്ചു വയസിനു താഴെയുള്ള ആകെ 19.8 ലക്ഷം കുട്ടികളിൽ 18.83 ലക്ഷം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇതോടെ 95.1 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകി. അവശേഷിക്കുന്ന ഏകദേശം ഒരു ലക്ഷം കുട്ടികൾക്ക് കൂടി ചൊവ്വാഴ്ച്ച വീടുകളിലെത്തി മരുന്ന് നൽകി പദ്ധതി പൂർത്തിയാക്കും.
പോളിയോ വൈറസിനെ തുടച്ച് നീക്കാൻ അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും മരുന്ന് സ്വീകരിക്കേണ്ടതുണ്ട്. നിലവിൽ മരുന്ന് സ്വീകരിക്കാത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ചൊവ്വാഴ്ച മരുന്ന് നൽകാൻ മുൻകൈ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രി കെ.മുരളീധരൻ ഞായറാഴ്ച തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുഞ്ഞുൾക്ക് തുള്ളിമരുന്ന് നൽകയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷന് തുടക്കം കുറിച്ചത്.
Story Highlights : k muraleedharan pulse polio vaccine drive kerala
















