നടന്‍ ആന്റണി പെപ്പേയില്‍ നിന്നും 25 ലക്ഷംരൂപ ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിയെടുത്തെന്ന് ദേവ വേലുസാമി എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ വൈറലാകുന്നു. കാട്ടാളന്‍ സിനിമാ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഒപു പെണ്‍കുട്ടി ആന്റണി പെപ്പേയെ കുറിച്ചുള്ള ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ‘എന്റെ കാസറ്റ്’ എന്ന പ്രൊഫൈലില്‍ അറിയപ്പെടുന്ന അബ്ദുള്‍ ഹക്കീമിനോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. പെണ്‍കുട്ടിയുടെ പ്രശ്‌നത്തെ പരാതിയാക്കി, അത് പോലീസിന് ഇ.മെയില്‍ ചെയ്യിച്ച ശേഷം അത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്താണ് ആന്റണി പെപ്പേയെ ബ്ലാക്ക് മെയില്‍ ചെയ്തത്.
തുടര്‍ന്ന് 25 ലക്ഷംരൂപ ആന്റണി പെപ്പേയില്‍ നിന്നും വാങ്ങിയെന്നും ഇതിന്റെ ഒരുപങ്ക് ദുബായിലേക്ക് ഹവാല വഴി നല്‍കിയെന്നും ആരോപിക്കുന്നുണ്ട്.
ഈ സ്റ്റോറിയിലെ ശരിയും തെറ്റും തിരിച്ചറിയണമെങ്കില്‍ പോലീസ് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. അല്ലാതെ ഓരോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകാരും പോലീസിന്റെ ജോലി ഏറ്റെടുത്തതു പോലെ ഓരോ സ്‌റ്റോറി പോസ്റ്രു ചെയ്താല്‍ അത് നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നതു പോലെയാണ്. സ്‌റ്റോറികള്‍ ഇട്ടവരെയും, പരാതി കൊടുത്തവരെയും, പണം നല്‍കിയവരെയും അത് ഹവാല വഴി ദുബായില്‍ എത്തിച്ചവരെയുമെല്ലം പോലീസ് ചോദ്യം ചെയ്ത് വിവരങ്ങള്‍ പറത്തു കൊണ്ടു വരണം. മൂന്നുപേരാണ് ആന്റണി പെപ്പേയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം പറ്റിച്ചതെന്നാണ് ദേവ വേലുസാമി എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ സ്‌റ്റോറി.
- ആ പോസ്റ്റിലെ സ്‌റ്റോറി ഇങ്ങനെ
ഹനാന്‍ഷാ, അബ്ദുള്‍ ഹക്കീം, ഷരീഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആന്റണി വര്‍ഗീസ് പെപ്പേയില്‍ നിന്നും 25 ലക്ഷംരൂപ തട്ടിയെടുത്ത വഴി. കാട്ടളന്‍ സിനിമ ഷൂട്ടിംഗ് സമയത്ത് ‘എന്റെ കാസറ്റി’ ന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്ന് ആന്റി പെപ്പേയെ കുറിച്ച് കുറച്ച് വ്യക്തിപരമായ ബുദ്ധിമുട്ട് പറയുന്നത്. ഈ ബുദ്ധിമുട്ടുകള്‍ പറഞ്ഞ പെണ്‍കുട്ടിയോട് പോലീസില്‍ പരാതി കൊടുക്കാന്‍ പറയുന്നു. എന്നിട്ട് എഫ്.ഐ.ആര്‍ കൊടുക്കാനുള്ള പരാതി ഡ്രാഫ്റ്റ് ചെയ്ത് പെണ്‍കുട്ടിക്ക് കൊടുക്കുന്നു. ആ പരാതി പെണ്‍കുട്ടിയെ കൊണ്ടു തന്നെ ഈ-മെയില്‍ ചെയ്യിക്കുകയും ചെയ്യുന്നു. ശേഷം ആ ഇ-മെയിലും പെണ്‍കുട്ടിയുടെ പരാതിയും വെച്ചിട്ട് ഹക്കിം ഇന്‍സ്റ്റഗ്രാമില്‍ ആന്റണി പെപ്പേയെ കുറിച്ച് ഒരു സ്റ്റോറി ഇടുന്നു. അതിനു ശേഷം ഇട്ടിരുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ഇതിന്റെ പേരില്‍ കൊടുത്ത കേസുകളും റിമൂവ് ചെയ്യുകയും ചെയ്തു. ഇനി പെപ്പേ എന്നു പറയുന്ന വ്യക്തിയോടു ഒരു പ്രശ്‌നവുമില്ലെന്ന പറയിപ്പിക്കുകയും ചെയ്ത സ്‌ക്രിപ്റ്റ് ആ പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിക്കുയും ചെയ്തു.
ഇത് ചെയ്തിട്ട് ‘എന്റെ കാസറ്റ്’ എന്ന ഇന്‍സ്റ്റഗ്രാം ഐ.ിഡിയിലുള്ള അബ്ദുള്‍ ഹക്കീം 25 ലക്ഷം രൂപയാണ് പെപ്പേയു കൈയ്യില്‍ നിന്നും വാങ്ങിയത്. ഹക്കീം പറയുന്നതു പോലെ കാര്യങ്ങള്‍ നടന്നാല്‍ വേറെ പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് പെപ്പേയ്ക്ക് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ഇത്രയും തുക ബ്ലാക്ക്‌മെയില്‍ ചെയ്ത് വാങ്ങിയതിന് മീഡിയേറ്ററായി നിന്നത് ഹനാന്‍ഷാ എന്ന വ്യക്തിയാണ്. ഈ പണം പോയിരിക്കുന്നത്, ഹനാന്‍ഷായുടെ സുഹൃത്ത് സവാദിനാണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ആദ്യം 7.5 ലക്ഷവും പിന്നീട് 7.5 ലക്ഷവും ആണ് അങ്ങനെ 15 ലക്ഷം അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നെ 10 ലക്ഷംരൂപ ക്യാഷായി സവാദിന്റെ കൈയ്യില്‍ കൊടുത്തു. ഇങ്ങനെ പോയിട്ടുള്ള പണമെല്ലാം വൈറ്റ് മണിയാണ്. അതായത് ആന്റണി പെപ്പേയുടെ കൈയ്യില്‍ നിന്നും വാങ്ങിയരിക്കുന്ന 25 ലക്ഷവും വൈറ്റ മണിയാണ്. എന്നാല്‍, അവിടെ നിന്നും പിന്നെ എങ്ങോട്ടൊക്കെയോ പോയി. ഇത് ദുബായിലോട്ട് പോയി കുറച്ചു ഫണ്ട്. അത് പോയിരിക്കുന്നത് ഹവാല വഴി. ഇതൊക്കെ ചെയ്യുന്നത് ഇന്‍സ്റ്റഗ്രാം വഴി സത്യങ്ങള്‍ മാത്രം പറയുന്ന ഒരു ഇന്‍ഫ്‌ളുവന്‍സര്‍. സ്‌നേഹം പിറക്കട്ടെ സ്‌നേഹം മാത്രം പിറക്കട്ടെ.
ഈ സ്റ്റോറിയില്‍ പറയുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ സത്യസന്ധമായി ചെയ്യുന്ന ആളാണെന്ന് സ്ഥാപിച്ചെടുത്ത വ്യക്തിയാണെന്ന് ചചുരുക്കം. ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് റീച്ചും ലൈക്കും കൂടുതലായിരിക്കും. ഫോളോവേഴ്‌സും കൂടുതലാണ്. അതുകൊണ്ടാണ് ആന്റണി പെപ്പേ 25 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായതും. എന്നാല്‍, പരാതി കൊടുക്കാമെന്നു തീരുമാനിച്ച പെണ്‍കുട്ടിയുടെ വോയിസില്‍ തന്നെ, പരാതികൊടുക്കണമെന്ന പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇത്രയും തുകയൊക്കെ വാങ്ങുമെന്ന് ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും സത്യം കണ്ടു പിടിക്കാന്‍ നിയമപാലകര്‍ സത്യസന്ധമായി അന്വേഷിക്കുക തന്നെ വേണം.
















