Entertainment

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി സംവിധായകന്‍ ജയരാജും സംഘത്തിലുണ്ട്.

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും.11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കി. ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാന്ധം എന്നിവയാണ് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍. അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി സംവിധായകന്‍ ജയരാജും സംഘത്തിലുണ്ട്.

2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. 2012-യിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാന്‍ മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

STORY HIGHLIGHT:  the-72nd-national-film-awards-will-be-announced-tomorrow