ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീര്‍ത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്കാണ് കണക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഏതെങ്കിലും കൈവശം വച്ചിരിക്കുന്നവര്‍ നിയമനടപടി നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കണക്ക് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് സമര്‍പ്പിച്ച് കേസില്‍ നിന്ന് വിടുതല്‍ സ്വീകരിക്കാം എന്ന നിര്‍ദേശമായിരുന്നു ഹൈക്കോടതിയുടേത്. ഇതിന്റെ ഭാഗമായാണ് നടപടി.
മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് ആനക്കൊമ്പുകളുടെയും 12 കരകൗശല വസ്തുക്കളുടേയും കണക്കാണ് മലയാറ്റൂര്‍ ഡിഎഫ്ഒ മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ളത്. ഡിഎഫ്ഒ തുടര്‍നടപടികള്‍ സ്വീകരിക്കും. അതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമനടപടികളില്‍ നിന്ന് മോഹന്‍ലാലിന് മോഹന്‍ലാലിന് മോചനം നേടാം.
Story Highlights : Ivory case: Mohanlal avails of general amnesty