യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ മാറിയതോടെ കഴിഞ്ഞ സര്‍ക്കാര്‍ വിവിധ സ്ഥാപനങ്ങളിലെ മേധാവികളായി അവരോധിച്ചിരുന്നവര്‍ സ്വയം ഒഴിയുകയോ, കാലാവധി പൂര്‍ത്തിയാക്കി മാറുകയോ ചെയ്തിട്ടുണ്ട്. ഇവയെല്ലാം രാഷ്ട്രീയ നിയമനങ്ങളായതു കൊണ്ടാണ് സര്‍ക്കാര്‍ മാറിയപ്പോള്‍ സ്വയം ഒഴിയാന്‍ ഓരോരുത്തരും തയ്യാറായത്. സമാനസ്വഭാവം സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ നയപരമായ രാഷ്ട്രീയ നിയമനങ്ങള്‍, ഓരോ മേഖലയ്ക്കും ഗുണം ചെയ്യുന്ന വിധത്തിലുള്ളതായിരിക്കണം. പ്രത്യേകിച്ച് സാംസ്‌ക്കാരിക മേഖലയില്‍. കഴിവും കാഴ്ചപ്പാടും സംഘാടന മികവും അനുഭവ സമ്പത്തുമുള്ളവരായിരിക്കണം സ്ഥാപനങ്ങളില്‍ എത്തേണ്ടത്. സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുതെന്നാണ് സിനിമാ പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍ വകുപ്പുമന്ത്രിയോട് ആവശ്യപ്പെടുന്നത്. ചെയര്‍മാനെ കണ്ടെത്തുമ്പോള്‍ ആ മേഖലയ്ക്ക് ആധുനിക സാങ്കേതിക വശങ്ങള്‍ കൂടി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ തന്നെ വേണമെന്നും സുമേരന്‍ മന്ത്രിയോടെ തുറന്ന കത്തിലൂടെ ആവശ്യം ഉന്നയിക്കുന്നുണ്ട്.
- കത്തിന്റെ പൂര്‍ണ്ണ രൂപം
സര്‍,
ചലച്ചിത്രമേഖലയ്ക്കും വേണം സര്‍ക്കാറിന്റെ അടിയന്തിര കരുതല്‍. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവിയില്‍ എത്രയും വേഗം നടപ്പിലാക്കണം. ഉടനെ അതിന് യോഗ്യയരായവരെ നിയമിക്കണം. നാഥനില്ല കളരിയായി നമ്മുടെ സാംസാകരിക സ്ഥാപനങ്ങള്‍ മാറരുത്. കേരളാചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ കലാസാസ്‌ക്കാരിക ക്ഷേമനിധിബോര്‍ഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലും അനുബന്ധ ചലച്ചിത്രസാംസ്‌ക്കാരിക ഏജന്‍സികളുടെ തലപ്പത്തും കാര്യക്ഷമതയും കഴിവും അനുഭവവുമുള്ള പ്രതിഭാധനരായ കലാകാരന്മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്
ആവശ്യപ്പെടുന്നു. .മുന്‍കാലങ്ങളില്‍ കഴിവില്ലാത്തവരെ നിയമിച്ചിരുന്നു എന്നല്ല, അവരൊക്കെതന്നെ മികച്ചസേവനങ്ങള്‍ അനുഷ്ഠിച്ചവരാണ്. പക്ഷെ കഴിഞ്ഞ 10 വര്‍ഷത്തെ ചലച്ചിത്ര അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെപരാതികള്‍ക്കും വിവാദങ്ങള്‍ക്കും ഇടയൊരുക്കിയിരുന്നു. സ്വതന്ത്രചിന്താഗതിയും നിലപാടുമുള്ള ചിലവ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും സര്‍ക്കാര്‍ തള്ളിപ്പറയാറുണ്ട്. ഭരണാധികാരികളുടെ ചട്ടുകങ്ങള്‍ക്കാണ് പലപ്പോഴും അവസരങ്ങള്‍ കൊടുക്കുന്നത്. അതുകൊണ്ടു തന്നെ അത്തരം പോരായ്മകളും വീഴ്ചകളും സംഭവിക്കാറുമുണ്ട്. നടനും എഴുത്തുകാരനുമായിരുന്ന പ്രേംകുമാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ പദിവിയിലിരുന്ന ഘട്ടത്തില്‍ പലതരത്തിലുള്ള അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്.
പക്ഷേ അദ്ദേഹം മികച്ചരീതിയില്‍ തന്നെ തന്റെസേവനം അനുഷ്ഠിച്ചതായി ചലച്ചിത്രലോകവും പൊതുസമൂഹവും വിലയിരുത്തിയിട്ടുണ്ട്. ചെയര്‍മാന്‍ പദവികളിലേക്കും മറ്റുംആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും അതിനായുള്ള മണിയടിയും വഴിപാടുംനടത്തി ഇനിപലരും രംഗത്തിറങ്ങുന്നത് സമീപകാലത്ത് നമുക്കു കാണാന്‍ കഴിയും.
.ശുപാര്‍ശകളും ബന്ധങ്ങളും ഉപയോഗിച്ച് ചെയര്‍മാന്‍ പദവികളിലും മറ്റും കഴിവില്ലാത്തവര്‍ കയറിക്കൂടിയാല്‍ അത്ചലച്ചിത്ര മേഖലയ്ക്ക് ഭൂഷണമാകില്ല. പുതിയ കാലത്ത് സിനിമ വലിയ. മാറ്റത്തിന്റെ വഴിയിലാണ്. സാങ്കേതികമായും മറ്റ്ഇതര രംഗങ്ങളിലും സിനിമ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ള ചലച്ചിത്ര അതികായകന്മാര്‍ ചലച്ചിത്ര അക്കാദമി അടക്കമുള്ള മേഖലകളില്‍ വരണമെന്നാണ്താല്പര്യപ്പെടുന്നത്. ചലച്ചിത്ര സംഘടനകളുടെയും മറ്റും ചെയര്‍മാന്‍ പദവികള്‍ വഹിക്കുകയും തിരക്കുകളുമുള്ള ചലച്ചിത്രപ്രവര്‍ത്തകരെ പദവികളിലേക്ക് നിയോഗിക്കാതിരിക്കുന്നതാണ്നല്ലത്.
സിനിമയുടെ തിരക്കുകള്‍ ഇല്ലാത്ത എന്നാല്‍ സിനിമാ മേഖലയെക്കുറിച്ച്അഗാധമായ അറിവുംഅനുഭവസമ്പത്തുമുള്ള ഒട്ടേറെപ്പേര്‍ സിനിമാമേഖലയില്‍ ഉണ്ട്. പുതിയ കാലത്തിനനുസരിച്ച്ചലച്ചിത്രരംഗത്തിന്റെ വളര്‍ച്ചയ്ക്ക്നു അസൃതമായ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാനും വിഭാവനം ചെയ്യാനും കഴിവുള്ളവരും സിനിമയെ സ്‌നേഹിക്കുകയും സിനിമാ പ്രവര്‍ത്തകരോട് സഹാനുഭൂതിയും സാഹോദര്യ മാനോഭാവം പുലര്‍ത്തുന്നവരെയും പരിഗണിക്കാന്‍ സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
എന്ന്
ബഹുമാനത്തോടെ
പി.ആർ സുമേരൻ
(പി.ആർ .ഒ)
9446190 254
















