തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. ആറുമാസവും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നിൽ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിർണായക തീരുമാനം.
കഴിഞ്ഞ മാസമാണ് സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ് ബിജെപി കൗൺസിലർ കൂടിയായ സുഗതനെതിരായ കാപ്പ കേസ്.നിലവിൽ വിയ്യൂർ സെൻട്രൽ ജയിൽ കഴിയുകയാണ് സുഗതൻ.
Story Highlights : The KAAPA case against BJP Councilor R. Sugathan will continue for another six months
















