മേപ്പാടി കള്ളാടി മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തെ മണ്ണ് ഇന്ന് വൈകീട്ടോടെ പൂര്‍ണമായും നീക്കം ചെയ്യുമെന്ന് റവന്യു മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട്. ദുരന്തം അന്വേഷിക്കുന്നതിലും മരിച്ചവര്‍ക്കുള്ള ധനസഹായത്തിലും അടക്കം ഉടന്‍ തീരുമാനമുണ്ടാകും. കാണാതായവരെ ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ടി.സിദ്ദീഖും പറഞ്ഞു.മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഉച്ചയോടെ നാട്ടിലെക്ക് കൊണ്ടുപോകുമെന്നും ടി.സീദ്ദീഖ് പറഞ്ഞു.
എ.പി അനില്‍കുമാറിന്റെ പ്രതികരണം- ‘ നാല് മേഖലയായി തിരിച്ചാണ് തിരച്ചില്‍ നടത്തുക. മഴ ശക്തമല്ലെങ്കില്‍ വൈകീട്ടോടെ തന്നെ പൂര്‍വസ്ഥിതിയിലാക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. പൊലീസ് ഉള്‍പ്പടെ പുതിയ ടീമിനെയാണ് ഇന്ന് തെരച്ചിലിന് നിയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉച്ചയോടെ എത്തി, ദുരന്ത മേഖല സന്ദര്‍ശിക്കുകയും ജില്ല ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തും’.
ടി.സിദ്ദീഖിന്റെ പ്രതികരണം- നാല് മണിയോടെ ഗതാഗതം പൂര്‍ണയോഗ്യമാക്കി. റോഡിലെ മണ്‍ തിട്ടയിയായിരുന്നു വലിയ പ്രതിസന്ധി ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെ റോഡ് ഗതാഗത യോഗ്യമായി. മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്. ഉച്ചക്ക് ഒരു മണിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം അതത് സ്ഥലങ്ങളിലേക്ക് എത്തിക്കും. കിട്ടാനുള്ള അഞ്ചു പേര്‍ക്കായുള്ള അന്വേഷണം നടത്തുകയാണ്. എന്‍ഡിആര്‍എഫ് ആണ് തെരച്ചിലിനുള്ള സ്‌കെച്ചിംഗ് നടത്തിയിട്ടുള്ളത്. അവര്‍ക്കുള്ള ഉപകരണങ്ങള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. കെഡാവര്‍ നായകളെ എത്തിച്ചുള്ള പരിശോധനയാണ് ഇന്ന് നടത്തുക. ജീവനുള്ളവരെ കണ്ടെത്താനുള്ള പരിശോധനയും ഇന്ന് നടക്കുമെന്നും മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.
















