വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന് കെ.എസ്.ഇ.ബി. ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ സമുചിതമായ വരവേല്‍പ്പ് നല്‍കി. കെ.എസ്.ഇ.ബി.യെ ജനസൗഹൃദ സ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തി കൂടുതല്‍ കാര്യക്ഷമതയോടെ മുന്നേറാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണവും വായുവും വെള്ളവും പോലെ അനിവാര്യമാണ് ഇന്ന് വൈദ്യുതി. വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഖരിച്ചുവയ്ക്കാനുമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഉപഭോക്തൃസംതൃപ്തിയായിരിക്കണം കെ.എസ്.ഇ.ബി.യുടെ ആത്യന്തികലക്ഷ്യം. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ജി. രാജമാണിക്യം ഐ.എ.എസ്. അധ്യക്ഷനായ ചടങ്ങില്‍ ഡയറക്ടര്‍മാരായ ബിജു ആര്‍, രാജന്‍ എം. പി, ശിവദാസ് എസ്, രാജീവ് കെ.ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു. യോഗാനന്തരം വൈദ്യുതി വകുപ്പ് മന്ത്രി കെ.എസ്.ഇ.ബി. ജീവനക്കാരോട് സംവദിച്ചു. ജീവനക്കാരും സംഘടനാപ്രതിനിധികളും അവതരിപ്പിച്ച ആശങ്കകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
















