തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം. രണ്ടാം നിലയിലെ കിച്ചണിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീ വയ്ക്കാനുള്ള ശ്രമം നടത്തിയത്. കൂടുതൽ നിലകളിലേക്ക് തീ പടർന്നിട്ടില്ല. കിച്ചണിലെ ചിമ്മിനിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. വലിയതോതിൽ തീ പടർന്നില്ലെന്നും ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി.
Story Highlights : Fire at Hotel Highland, Thiruvananthapuram
















