Kerala

തിരച്ചില്‍ അഞ്ചാം ദിനം: കണ്ടെത്താന്‍ ഒരേയൊരാള്‍ മാത്രം; പേര് വിക്രം റാണ, ഹിമാചല്‍ സ്വദേശി

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. നാല് സോണുകളില്‍ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുക. ഏറ്റവും കൂടുതല്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് ഈ ഭാഗത്താണ്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് പൂര്‍ണമായി നീക്കുമെന്ന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുരന്തത്തില്‍ ഏഴ് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടസ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുകയാണ്.