‘ജുറാസിക് പാര്‍ക്ക് ‘ സിനിമകളില്‍ ഡോ. അലന്‍ ഗ്രാന്‍ഡ് എന്ന കഥാപാത്രത്തിലൂെട ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സുപരി ചിതനായ ഹോളിവുഡ് നടന്‍ സാം നീല്‍ (78) അന്തരിച്ചു. അര്‍ബുദത്തോട് പടപൊരുതി യാണ് അദ്ദേഹത്തിന്റെ അന്ത്യം. വേര്‍പാട് പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായിരുന്നു വെന്നും സാം കാന്‍സര്‍ വിമുക്തനായി തുടര്‍ന്നു എന്നത് തങ്ങളെ സംബന്ധിച്ചട ത്തോളം അനുഗ്രഹമായെന്നും നീലിന്റെ വേര്‍പാട് പങ്കുവച്ചുള്ള കുടുംബത്തിന്റെ ഔദ്യോഗിക പത്രകുറിപ്പില്‍ പറയുന്നു.
മൂന്നാം ഘട്ട കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാ ക്കിയ ശേഷം താന്‍ രോഗമുക്തനായെന്ന് ഏപ്രിലില്‍ താരം അറിയിച്ചിരുന്നു. 2023-ല്‍ സ്റ്റേജ് ത്രീ ആന്‍ജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെല്‍ ലിംഫോമ ( രക്താര്‍ബുദം) സ്ഥിരീ കരിച്ചതിനെത്തുടര്‍ന്ന് സാം നീല്‍ ഒരു വര്‍ഷത്തോളം കീമോതെറാപ്പിക്ക് വിധേയ നായിരുന്നു. തുടര്‍ന്ന്, താന്‍ അര്‍ബുദ വിമുക്തനായ വിവരം അടുത്തിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
‘ജുറാസിക് പാര്‍ക്ക് 3’, ‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍’ എന്നീ സിനിമകളിലും ഡോ. അലന്‍ ആയി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഡൊണാള്‍ഡ് പെട്രി സംവിധാനം ചെയ്ത ‘ദ് ലാസ്റ്റ് റിസോര്‍ട്ട്’ ആണ് സാം അവസാനമായി അഭിനയിച്ച ചിത്രം. സിനിമ പോലെ തന്നെ ടെലിവിഷന്‍ സീരിസുകളിലും സാം സജീവ മായിരുന്നു. ‘പീക്കി ബ്ലൈന്‍ഡേ ഴ്‌സി’ലെ മേജര്‍ ചെസ്റ്റെര്‍ കാംപെല്‍ എന്ന നെഗറ്റിവ് റോള്‍ സാമിന്റെ കരിയറിലെ മറ്റൊരു കരുത്തുറ്റ വേഷമായിരുന്നു. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് ലഭിച്ചിട്ടുണ്ട്.
















