Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ആര്‍. സുഗതന്‍ എന്ന ഞാന്‍…നിയമം വഴി സ്ഥാപിതമായ…’ : വിയ്യൂര്‍ ജയിലില്‍, തലസ്ഥാന നഗരസഭാ കൗണ്‍സിലര്‍ക്ക് സത്യപ്രതിജ്ഞ; മേയര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2026, 12:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഇതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിയോടെ വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ഈശ്വരനാമത്തിലാണ് സുഗതന്‍ ഇക്കുറി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ, ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെയും മറ്റും പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു.

ഇവരില്‍ ഒരാളാണ് സുഗതന്‍. മറ്റ് അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സുഗതന്‍ ജയിലിലായതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. കോര്‍പറേഷനില്‍ 20 കൗണ്‍സിലര്‍മാര്‍ ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാന്‍ കാരണമായത്. തുടര്‍ന്ന് സുഗതന്‍ ഒഴികെയുള്ള കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ജാമ്യം തേടിയെങ്കിലും കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുഗതന് അനുകൂല ഉത്തരവുണ്ടായത്.

കഴിഞ്ഞ ജൂണ്‍ ഒന്‍പത് മുതല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് സുഗതന്‍. അതിനാല്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ഇതോടെ സത്യപ്രതിജ്ഞ അനിശ്ചിതാവസ്ഥയിലായിരുന്നു. എന്നാല്‍, ജയിലില്‍ സത്യപ്രതിജ്ഞ നടത്തുന്നതില്‍ വിയോജിപ്പില്ലെന്ന സര്‍ക്കാര്‍ വാദം കോടതി ശരിവെച്ച് അനുമതി നല്‍കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആര്‍. സുഗതന്‍. കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്‍ത്ത കേസ്, ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ച കേസ്, ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.

തിരുവനന്തപുരം മേയര്‍ക്ക് പുറമേ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍, സുഗതന്റെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ജയിലില്‍ എത്തിയിരുന്നു. ജയിലിലെ ലൈബ്രറി ഹാളില്‍ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അഞ്ച് വര്‍ഷത്തേക്ക് വളരെ ഭംഗിയായി ഭരിച്ച് മുന്നോട്ടു പോകുമെന്നും അതിനു ശേഷമുള്ള കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മേയര്‍ വി.വി. രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.

അതേസമയം, തടവില്‍ ഇളവു നല്‍കാന്‍ കഴിയില്ലെന്ന കാപ്പ ഉപദേശക സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ നടത്തിയ ശേഷമുള്ള 6 മാസം നടത്തുന്ന കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതനു പങ്കെടുക്കാന്‍ കഴിയുമോയെന്ന് ആശങ്കയുണ്ട്. 6 മാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ക്ക് സുഗതന്‍ കത്ത് നല്‍കിയിട്ടുണ്ട്. തക്കതായ കാരണമുണ്ടെങ്കില്‍ മേയര്‍ക്ക് അവധി അനുവദിക്കാമെന്ന് കേരള മുനിസിപ്പല്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അതിനാല്‍ സുഗതന്റെ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

 

ReadAlso:

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

Tags: kappa caseMAYOR VV RAJESHOATH R. SUGATHANIN VIYYUR JAILANWESHANAM NEWS

Latest News

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies