വനിതകള്‍ക്കും പട്ടികജാതി വര്‍ഗ വിഭാഗത്തിലെ സംവിധായകര്‍ക്കുമായി കെഎസ്എഫ്ഡിസി നടപ്പാക്കിവരുന്ന സിനിമാ നിര്‍മാണ പദ്ധതിയിലെ പരാതികള്‍ പരിശോധിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. 2023ന് ശേഷം സെലക്ഷന്‍ കിട്ടിയവര്‍ക്ക് പോലും ആ പദ്ധതിയില്‍ പണം അനുവദിക്കുന്നില്ല. അനുവദിക്കപ്പെട്ട പണത്തിന്റെ വിനിയോ?ഗം സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് ചിലരാണ് പണത്തിന്റെ നിര്‍വഹണം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ സിനിമാ നിര്‍മാണത്തില്‍ ചില പ്രതിസന്ധികളുണ്ടായതായി പരാതിയുണ്ട്. മാതൃകാപരമായ പദ്ധതിയായിരുന്നു. അത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നത് ആലോചിക്കും. ഈ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണേ, അതോ മാറ്റം വരുത്തണോ എന്നകാര്യവും ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കും.
അതേസമയം, ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. റീപെയ്‌മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാല്‍ കിഫ്ബി പദ്ധതിയിലുള്ള കായംകുളം, വൈക്കം തുടങ്ങി കേരളത്തിലെ പല പ്രദേശങ്ങളിലെയും തിയേറ്ററുകളുടെ നിര്‍മാണം പാതിവഴിയിലാണ്. കിഫ്ബി പ്രോജക്ടായിട്ടാണ് തുടങ്ങിയത്. പക്ഷെ, റീപെയ്‌മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാല്‍ അടുത്തഘട്ടത്തിലേക്ക് പണം റിലീസ് ചെയ്യാന്‍ കഴിയുന്നില്ല. പൂര്‍ത്തിയാക്കായില്ലെങ്കില്‍ ഇതുവരെ മുടക്കിയ പൊതുപണം നഷ്ടമാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോ?ഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിത്രാഞ്ജലിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. അതും പൂര്‍ത്തിയാക്കണം.
















