എല്ലാവരും പ്രഥമദൃഷ്ട്യാ കാണുമ്പോള്‍ നല്ല സ്വഭാവക്കാരാണെന്നു തോന്നിയേക്കാം. പക്ഷെ, അവരുടെ വീടുകളില്‍ പോയാല്‍ യഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനാകും. താര പരിവേഷങ്ങളണിഞ്ഞവരാണ് ഇത്തരക്കാരില്‍ ഏറിയപങ്കും. സമൂഹത്തില്‍ നല്ല രീതിയില്‍ ഇടപെടുന്നവര്‍ വീടിടങ്ങളില്‍ തന രാക്ഷസിയായിരിക്കും. അങ്ങനെയൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കും വഴിയൊരുക്കിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് താരവും ആര്‍.ജെയും അവതാരകയുമായ ആര്‍.ജെ ബിന്‍സിയെ കുറിച്ചുള്ള തുറന്നു പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ബിന്‍സിക്കെതിരേ പറയുന്നതോ, സ്വന്തം സഹോദരിയായ മരിയ ബിജുവാണ്. ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താന്‍ ഇത് അനുഭവിക്കുകയാണ് എന്നുമാണ് മരിയ ബിജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
കുറേ നാളായി ഞാന്‍ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ കാണിക്കുന്ന സ്‌നേഹം മാത്രമേയുള്ളു. എന്റെ മേല് മുഴുവന്‍ ബിന്‍സി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്നെ ആശുപത്രിയില്‍ ആരും കൊണ്ടുപോകുന്നില്ല. അവള്‍ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലെ മുതല്‍ ഞാന്‍ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയില്‍ കാണുന്ന സ്‌നേഹം മാത്രമേയുള്ളു.
എന്റെ മേല് മുഴുവന്‍ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ് എന്നാണ് സഹോദരി പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് അത് നീക്കം ചെയ്യപ്പെട്ടു. അന്‍സിഫ് മൂണ്‍ലൈറ്റ് മീഡിയ എന്ന യുട്യൂബ് ചാനലിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സഹോദരി മാത്രമാണ് ബിന്‍സിക്കുള്ളത്.
ആലപ്പുഴ എസ്ഡി കോളേജ് മൈക്രോ ബയോളജി വിഭാഗം വിദ്യാര്‍ത്ഥിനിയാണ് മരിയ. എല്ലാ പൊതുപരിപാടികളിലും ബിന്‍സി കുടുംബസമേതമാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ബിന്‍സിയുടെ കുടുംബം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ബിന്‍സിയുടെ റീല്‍ വീഡിയോകളിലും വിളോഗുകളിലും സഹോദരി മരിയ സ്ഥിരം സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ച് അടുത്തിടെ ബുള്ളറ്റ് വാങ്ങാന്‍ പോയതും വാഹനം ഷോറൂമില്‍ നിന്ന് ഇറക്കുന്നതിനിടെ രണ്ടുപേരും ബൈക്കുമായി വീഴാന്‍ പോകുന്ന രംഗങ്ങളും അടുത്തിടെ വൈറലായിരുന്നു. സഹോദരി എന്നതിലുപരി മകളെപ്പോലെയാണ് ബിന്‍സി മരിയയെ കൊണ്ട് നടക്കാറുള്ളത്. അതുകൊണ്ട് തന്നെ മരിയയുടെ വീഡിയോ ഇവരുടെ ഫോളോവേഴ്‌സിലും അതിശയം ഉണ്ടാക്കി.
റീലും റിയാലിറ്റിയും വ്യത്യസ്തമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് മരിയയുടെ വീഡിയോ കണ്ട് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്ന കമന്റുകള്‍. ഫാമിലി വിളോഗേഴ്‌സിന് ഇടയില്‍ പതിവായി കണ്ട് വരാറുള്ള ഒന്ന് കൂടിയാണ് കുടുംബപ്രശ്‌നങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കൊണ്ട് വന്ന് ചര്‍ച്ച ചെയ്യുക പ്രശ്‌നങ്ങള്‍ വഷളാക്കുക റീച്ച് ഉണ്ടാക്കുക എന്നത്. ബിന്‍സിയുടെ സഹോദരി മരിയയും എംസിയായി സജീവമാണ്. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിന്‍സിയുടെ പിതാവ്. ചാച്ചന്റെ ഓട്ടോയും ബിന്‍സിയും ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ പോപ്പുലറാണ്. അടുത്തിടെയാണ് ബിന്‍സിയും കുടുംബവും കഠിനാധ്വാനത്തിലൂടെ പുതിയൊരു വീട് സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലേക്ക് വലിയ പ്രതീക്ഷയോടെയാണ് ബിന്‍സി എത്തിയതെങ്കിലും അതിവേഗത്തില്‍ പുറത്തായി. അവതാരകരെ കണ്ടെത്താനുള്ള സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് ബിന്‍സി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് ബിഗ്‌ബോസിലൂടെ കൂടുതല്‍ പ്രശസ്തയാകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് ബിന്‍സി. ഇടയ്ക്കിടെ ചില വിവാദങ്ങളിലും പെടാറുണ്ട്. അടുത്തിടെ ഭാവി വരനെ കുറിച്ച് ബിന്‍സി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. തന്നെ കെട്ടുന്നവന് മാസം 50000 അങ്ങോട്ട് കൊടുക്കുമെന്നാണ് ബിന്‍സി പറഞ്ഞത്. എനിക്ക് പാര്‍ട്ണര്‍ ഇല്ല ഒറ്റയ്ക്കാണ്. ഞാന്‍ വെയിറ്റിംഗ് ആണ്. എനിക്ക് 27 വയസാണ് ഉള്ളത്. 30 വയസുള്ളൊരു ചേട്ടനെ കിട്ടിയാല്‍ സന്തോഷം. ഏജും ജോലിയുമൊന്നും എനിക്ക് പ്രശ്‌നമല്ല. ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം. ജോലിയ്ക്ക് പോവാന്‍ മടിയുള്ള ആളാണെങ്കിലും ഞാന്‍ നോക്കിക്കൊള്ളാം. ഞാന്‍ ചെലവിന് തരും. പക്ഷെ എന്നെ സ്‌നേഹിക്കണം കെയര്‍ ചെയ്യണം. മാസം 50000 രൂപ വരെ കൊടുക്കാം എന്നാണ് ബിന്‍സി പറഞ്ഞത്.