Kerala

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസ്; വ്യാജ വാർത്ത സൃഷ്ടിക്കുന്നു, കമ്മീഷണർക്ക് പരാതി നൽകി എം പി അഞ്ജന

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി സംസ്ഥാന സെക്രട്ടറി എം പി അഞ്ജന. തന്റെ പേരിൽ വ്യാജ ശബ്ദ സന്ദേശം ഉപയോഗിച്ച് മാധ്യമങ്ങൾ വാർത്ത നൽകുന്നു എന്നാണ് പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് ലഭിച്ച് തല ഉയർത്തി നിൽക്കുന്നതിനിടെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ വൻ തിരിച്ചടി ഏറ്റിരിക്കുന്നത്. എന്നാൽ തിരുമറി ഒന്നും നടന്നിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഇതിനിടെ തെളിവുകൾ ഓരോന്നായി പുറത്തുവരികയും ചെയ്തു.

കഴിഞ്ഞദിവസം പുറത്തുവന്ന കരാറുകാരന്റെ ഓഡിയോ സംഭാഷണത്തിനെതിരെയാണ് നിലവിൽ ആരോപണ വിധേയയായ സംസ്ഥാന സെക്രട്ടറി എം പി അഞ്ജന രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങൾ മനപ്പൂർവ്വം തന്റെ പേരിൽ വാർത്ത സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് അഞ്ജന പരാതി നൽകി.

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമുറിയുമായി ബന്ധപ്പെട്ട് അഞ്ജന ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടിയെടുത്തെങ്കിലും പാർട്ടി പിന്നീട് തിരുത്തി. നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല.പണ്ട് തിരുമറിയിൽ തത്ക്കാലം നടപടി വേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം 18ന് സംസ്ഥാന അധ്യക്ഷൻ കേരളത്തിൽ എത്തിയതിനുശേഷം വിശദമായ അന്വേഷണം ഉണ്ടാകുമെന്നും വിവരമുണ്ട്.

Story Highlights : BJP election fund fraud case: MP Anjana lodges a complaint with the Commissioner, alleging the creation of fake news