മാലിന്യ മുക്ത പമ്പ എന്ന പദ്ധതിയുമായി സ്മരണരാവിന്ദം നന്ദുണി കലാ കായിക സമിതി പൂവത്തൂരിന്റെ നേതൃത്വത്തില്‍ ഇക്കുറിയും വേസ്റ്റ് ബിന്‍ സ്ഥാപിച്ചു. പള്ളിയോട സേവാസംഘം പ്രിസിഡന്റ് കെ.വി സാംബദേവന്‍ ഉത്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, വൈസ് പ്രസിഡന്റ് കെ. സ് സുരേഷ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുരളി ജി. പിള്ള, പാര്‍ത്ഥസാരഥി പിള്ള ജോയിന്റ് കണ്‍വീനര്‍ ഭരത് വാഴുവേലില്‍, ജയേഷ് കുട്ടമത്ത്, വിനോദ് കടപ്ര,സമിതി സെക്രട്ടറി സോനു എസ് പിള്ള,ഖജാന്‍ജി ശരത് കുമാര്‍, ജനറല്‍ കണ്‍വീനര്‍ അര്‍ജുന്‍, വൈസ് പ്രസിഡന്റ് അജീഷ് പി അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. സത്രകടവ്, മധുകടവ്, കിഴക്കേനട തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ബിന്‍ സ്ഥാപിച്ചിരിക്കുന്നത്. വള്ളസദ്യക്കു വരുന്ന ഭക്തരില്‍ പലരും വെള്ളം കുടിച്ചിട്ട് പ്ലാസിറ്ക് ബോട്ടിലുകള്‍ പമ്പാ നദിയിലും തീരത്തും ഉപേക്ഷിച്ചു പോകാറാണ് പതിവ് അതിനു ഒരു പരിഹാരമായിട്ടാണ് ബിന്‍ സ്ഥാപിച്ചിരിക്കുന്നത്.