ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് സർക്കാരിനെതിരെ അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും
പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ആരോഗ്യവകുപ്പിന്റെയും ആശുപത്രികളുടെയും ഓഫീസുകൾ കയ്യേറാനും ആശുപത്രി വളപ്പിലെ ഭൂമികൾ കയ്യടക്കാനുമുള്ള ശ്രമങ്ങൾക്കെതിരെയാണ് ബാനറുകളും കൊടിതോരണങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷണം കൊടുക്കുന്നതിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭക്ഷണം ആർക്കും കൊടുക്കാവുന്നതാന്നെന്നും
ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
വയനാട്ടിലെ ചൂരൽമലയിൽ മലയിടിഞ്ഞപ്പോൾ അന്നംകൊടുക്കാൻ ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർ
കമ്മ്യൂണിറ്റി കിച്ചൻ നടത്തിയത് അടച്ചുപൂട്ടിച്ചവരാണ് ഇപ്പോൾ സർക്കാരിനെതിരെ സംസാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.രക്തം നൽകി സർക്കാരിന് പിന്തുണ നൽകുന്ന ഐഎൻടിയുസിയുടെ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ആക്ഷേപങ്ങൾ ഉന്നയിക്കുന്ന സംഘടനകൾക്കും രക്തദാനം നടത്താൻ മുന്നോട്ട് വരാമെന്നും കെ . മുരളീധരൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റും ആയിരം പേരുടെ രക്തദാന പരിപാടിയുടെ ലോഗോ പ്രകാശനവും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു. കെ. മുരളീധരൻ. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ്
വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡൻറ് പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തി.
ഉമ്മൻ ചാണ്ടി പഠന പ്രോത്സാഹന സമ്മാന മായ ഉമ്മൻചാണ്ടി എൻഡോവ്മെൻ്റ് സ്കൂൾ വിദ്യാർത്ഥിനി ഫയൂന ഹാജയ്ക്കു
എം . വിൻസെൻറ് എംഎൽഎ സമ്മാനിച്ചു. ഉമ്മൻചാണ്ടി വ്യക്തിയും പ്രസ്ഥാനവും എന്ന വിഷയത്തിൽ ഡോക്ടർ ജോർജ് ഓണക്കൂർ പ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ നേതാക്കളായ ജെ. സതികുമാരി, ആൻറണി ആൽബർട്ട്, പി. ബിജു, എ .എസ്. ചന്ദ്രപ്രകാശ്, കെ.എം. അബ്ദുൽസലാം, എസ്. എസ് സജി കുമാരി, ഡി. ഷുബില, റോയി , എ. റഫീക് , എസ് .സീമ, ദേവി ബാലൻ,,
ആർ. രാകേഷ്, സാംജിത്റാണി, ശ്രീകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.
















