അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതോടെ ഇറാനും പ്രതിരോധവും പ്രത്യാക്രമണവും ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറാന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ പറക്കുന്നത് സുരക്ഷിതമല്ല. അതുകൊണ്ടു തന്നെ പല രാജ്യക്കാരും അവരുടെ ഇറാനിലുള്ള പൗരന്‍മാരെ തിരിച്ചു വിളിക്കുകയാണ്. ഇതിനൊപ്പം ഇറാനിലെ ഇന്ത്യന്‍ എം.ബസിയും മുന്നറിയിപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇറാനിലെ ഇന്തായാക്കാര്‍ക്കു വേണ്ടിയും, ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കും വേണ്ടിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറാനിലെ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. സാഹചര്യം മെച്ചപ്പെടുന്നതു വരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് എംബസി അറിയിച്ചു. കൂടാതെ നിലവില്‍ ഇറാനിലുള്ളവര്‍ ലഭ്യമായ വിമാനത്തില്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും നിര്‍ദേശം നല്‍കി.
തുടര്‍ ആക്രമണങ്ങളില്‍ വലഞ്ഞ് കുവൈത്ത്; ബഹ്‌റൈനിലെ ജനവാസമേഖലയിലും ആക്രമണം
സമീപ ദിവസങ്ങളില്‍ ഇറാനിലെ സ്ഥിതിഗതികള്‍ വഷളായിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. ”ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്ര മാറ്റിവെക്കണം”- എംബസി അറിയിച്ചു.
ഇറാനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. അവര്‍ വാര്‍ത്തകള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. പ്രാദേശിക അധികാരികള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.
















