വനിതാ സംവരണം നടപ്പാക്കാൻ ഇനിയും വൈകരുത്” എന്ന മുദ്രാവാക്യം ഉയർത്തി ലോക്ഭവനിലേക്ക് സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണയും വനിതാ മാര്‍ച്ചും സംഘടിപ്പിച്ചു. ധർണ്ണയും വനിതാ മാർച്ച്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് കെ. കെ. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ മഹിളാ ജനതാദൾ നേതാവ് ഒ. പി. ഷീജ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. എസ്. സുജാത സ്വാഗതം പറഞ്ഞു. കർഷക തൊഴിലാളി യൂണിയൻ നേതാവ് ഒ. എസ്. അംബിക എം.എൽ.എ, കർഷക സംഘം ഓൾ ഇന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. എസ്. കെ പ്രീജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. എസ് സലീഖ സംസ്ഥാന ട്രഷറർ ഇ. പത്മാവതി, കേന്ദ്ര കമ്മിറ്റി അംഗം എം. ജി മീനാംബിക, വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് .എസ് പുഷ്പലത, അഡ്വ. ജമീല പ്രകാശം Ex എം.എൽ.എ, അഡ്വ. ബീന എന്നിവർ സംസാരിച്ചു.. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് നന്ദി പറഞ്ഞു.
















