പശ്ചിഷ്യേന്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. വില ബാരലിന് 96.14 ഡോളറിലെത്തി. 6 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 88.35 ഡോളറിലെത്തി. ഇതിനിടെ പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ സംഘര്‍ഷം ക്രൂഡ് വില വീണ്ടും 120 ഡോളര്‍ നിലവാരത്തിലേക്കു പോകാനിടയാക്കിയേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പു നല്‍കി.
എണ്ണവില വീണ്ടും പിടിവിട്ടുയര്‍ന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും ഇടയാക്കുകയാണ്. ഇന്നലെ 34 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം ഡോളറിനെതിരെ 96.59 നിലവാരത്തിലെത്തിയിരുന്നു. എണ്ണ വില വര്‍ധനയും വിതരണ പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ആവശ്യകതയുടെ 85 ശതമാനത്തിനു മുകളില്‍ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും.
STORY HIGHLIGHT : global-crude-oil-prices-reach-highest-in-a-month
















