വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശി യുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമാണ് ഈ സിനിമയുടെ പ്രമേയം . മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണിത് .” പതിയിരിക്കുക” എന്നർത്ഥമുള്ള ‘ലർക്ക്’ എന്ന പേരിൽ തന്നെ കൌതുകമുണർത്തുന്ന ഈ സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു .
സംവിധായകൻ എം.എ നിഷാദ് ( ഡോ. ജയറാം കല്യാണരാമൻ ) , സൈജുകുറുപ്പ് ( മന്ത്രി കെ.പി ജയചന്ദ്രൻ ) , ജാഫർ ഇടുക്കി ( മെമ്പർ ) , അനുമോൾ ( ലക്ഷ്മി ) , മഞ്ജു പിള്ള ( ജില്ല കളക്ടർ ) , വിജയ് മേനോൻ ( ഹരികുമാർ ) , സ്‌മൃതി സ്മിനു ( പനയ്ക്കാം കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ), ടി.ജി രവി ( യൂസഫ് ) , സജി സോമൻ ( ഫാ. തോമസ് കോര പ്ലാക്കൽ ) , അജു വർഗ്ഗീസ് ( അലോഷ്യസ് ആൻ്റണി ട്രൈബൽ ഓഫീസർ ) , മുത്തുമണി ( ഡോ. ആശ ) , കരമന ( സഖാവ് വിനയൻ ), സോഹൻ സീനുലാൽ ( തങ്കച്ചൻ ,പ്രശാന്ത് അലക്സാണ്ടർ (ഷിജു )എന്നിവരോടൊപ്പം പ്രശാന്ത് മുരളി, ബിജു സോപാനം , വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം, .ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, സന്ധ്യാ മനോജ്,സ്മിനു സിജോ,രമ്യാ പണിക്കർ,ബിന്ദു പ്രദീപ്,നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
തിരക്കഥ സംഭാഷണം ജുബിൻ ജേക്കബ്, ഛായാഗ്രഹണം രജീഷ് രാമൻ,എഡിറ്റിംഗ് വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്,ഓഡിയോഗ്രാഫി ഗണേശ് മാരാർ ,സംഗീതം മിനീഷ് തമ്പാൻ, ഗാനരചന മനു മഞ്ജിത്ത്, ഗായകർ സുധീപ് കുമാർ, നസീർ മിന്നലെ,എം എ നിഷാദ്, സൗണ്ട് ഡിസൈൻ ജുബിൻ രാജ്,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ,കലാസംവിധാനം ത്യാഗു തവനൂർ,മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം-ഇർഷാദ് ചെറുകുന്ന് തുടങ്ങിയവരാണ് മറ്റ് അണിയറശിൽപ്പികൾ .
ആർ ഹരികുമാറാണ് ഈ ചിത്രം അവതരി പ്പിച്ചിരിക്കുന്നത് . എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീ സ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ്അ ഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ് രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസി ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്ര ത്തിന്റെ സഹ നിർമ്മാതാക്കൾ.
മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിഷയം സിനിമയുടെ പ്രമേയം ആകു ന്നത് . നമ്മുടെയൊക്കെ പ്രദേശങ്ങളിൽ ലൈവ് ആയി ഇപ്പോഴും നിലനിൽക്കുന്ന വിഷയമാണ് പ്രമേയം . ടി.ജി രവിയുടെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . വൈൽഡ് ലൈഫ് ത്രില്ലറാണ് ” ലർക്ക് ” .
















