യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദ്‌നെയാണ് കാണാതായത്. വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തുന്ന യൂട്യൂബറാണ് ദില്‍ഷാദ്. ദില്‍ഷാദ്‌ന്റെ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കഴിഞ്ഞ ആറാം തിയതിയാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാരുടെ പരാതി. കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയത്. അവസാനം സംസാരിക്കുമ്പോള്‍ ദില്‍ഷാദ് താന്‍ അസമിലാണെന്ന് പറഞ്ഞതായി വീട്ടുകാര്‍ അറിയിക്കുന്നു. ഐ ക്വിറ്റ് എന്നൊരു പോസ്റ്റാണ് ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വീട്ടുകാരെ ആശങ്കയിലാക്കിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Story Highlights : youtuber missing from malappuram
















