തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓഗസ്റ്റ് 13-നും, ഹയർസെക്കൻഡറി വിഭാഗത്തിൽ ഓഗസ്റ്റ് 14-നും പരീക്ഷകൾക്ക് തുടക്കമാകും. എല്ലാ വിഭാഗങ്ങളിലും 20-ന് പരീക്ഷ അവസാനിക്കും. 21-ന് പ്രവൃത്തിദിവസമായിരിക്കും. അന്ന് സ്‌കൂളുകൾ ഓണാവധിക്ക് അടയ്ക്കും. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21-ന് നടത്തും. 31-നാണ് അവധിക്കുശേഷം തുറക്കുക.
















