Kerala

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ | Sabarimala Ghee Irregularity: Minister K. Muraleedharan Seeks Report from Devaswom Secretary

മിൽമയിൽ കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് സംഭവിച്ചത് ഗുരുതരമായ അഴിമതികൾ എന്നാണ് കണ്ടെത്തൽ

ശബരിമല നെയ് ക്രമക്കേടിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തെന്നായിരുന്നു ക്ഷീര വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തിര നിയമ നടപടി വേണമോ എന്ന് അറിയിക്കാനുമാണ് നിർദ്ദേശം. ഗുണമേന്മ കുറഞ്ഞ നെയ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ശബരിമലയിൽ എത്തിച്ച നെയ്യുടെ കണക്കുകൾ പരിശോധിക്കണം, എത്തിച്ച നെയ്യുടെ ഗുണമേന്മ ദേവസ്വം ഉറപ്പാക്കിയിരുന്നോ എന്ന് കണ്ടെത്തണം, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ച്ച ഉണ്ടോയെന്നു പരിശോധിക്കണം.

വരും കാലങ്ങളിൽ നെയ് വാങ്ങുന്നതിൽ സുതാര്യത ഉറപ്പിക്കാൻ സംവിധാനം വേണം ഈ കാര്യങ്ങളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. മിൽമയിൽ കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് സംഭവിച്ചത് ഗുരുതരമായ അഴിമതികൾ എന്നാണ് കണ്ടെത്തൽ. ശബരിമലയിലേക്ക് നെയ്യ് കൊടുത്തതിലും ആന്ധ്രയിൽ നിന്ന് പാൽ ഇറക്കുമതി ചെയ്തതിലും അഴിമതി നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിന് പിന്നാലെ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. ശബരിമലയിലേക്ക് എത്തിച്ച നെയ് തിരിമറി ചെയ്ത് ഗുണനിലവാരം ഇല്ലാത്ത നെയ് നൽകിയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Story Highlights : Sabarimala Ghee Irregularity: Minister K. Muraleedharan Seeks Report from Devaswom Secretary