Opinion

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട്: ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍; നടപ്പാക്കുന്നത് വലതു സര്‍ക്കാര്‍; പദ്ധതി കൊടുത്തത് ബി.ജെ.പി സര്‍ക്കാര്‍

അങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം വരുന്ന പി.എം ശ്രീ പദ്ധതിയില്‍ തീരുമാനമായി. കേരളം പി.എം ശ്രീ പദ്ധതി നടപ്പാക്കും. ഇന്ന് ചേര്‍ന്നയു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരുമായി കരാറൊപ്പിട്ട പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് യോഗത്തില്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതി ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പാക്കണം എന്നത് യു.ഡി.എഫ് സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തില്‍ വിഷയം പരിശോധിക്കുകയും, പദ്ധതി നടപ്പിലാക്കേണ്ട സ്‌കൂളുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം യു.ഡി.എഫ് കൈക്കൊള്ളുകയും ചെയ്യുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകേണ്ട ഫണ്ട് വാങ്ങിയെടുക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായത്.

ഇനി പി.എം. ശ്രീ പദ്ധതിയുടെ പേരിലുള്ള തര്‍ക്കവും തമ്മിലുള്ള പവി പറച്ചിലും ഉണ്ടാകില്ല എന്ന് കരുതാം. കാരണം, കേന്ദ്രം പദ്ധതി അനുവദിച്ചു. സംസ്ഥാനം അത് അംഗീകരിച്ചു. ഇതില്‍ പ്രതിപക്ഷത്തിനാണ് വലിയ റോളുണ്ടായിരുന്നത്. കാരണം, പിണറായി വിജയന്‍ സര്‍ക്കാരാണ് പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ഒപ്പിട്ടത്. അതിനു ശേഷം അത് നടപ്പാക്കാന്‍ തത്ക്കാലും കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു. കരാറില്‍ ഒപ്പിട്ട ശേഷം പദ്ധതിയില്‍ നിന്നൊഴിയാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. അപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതിയില്‍ ഒപ്പിട്ട ഇടതുപക്ഷ സര്‍ക്കാര്‍, പദ്ധതി തത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, വിവാദങ്ങള്‍ വന്നതോടെ വിഷയത്തില്‍ താത്വികമായ അവലോകനവുമായി നേതാക്കള്‍ നിരന്തരം മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി.

പി.എം. ശ്രീ നടപ്പാക്കിയാല്‍ എന്താ കുഴപ്പമെന്ന് പറ#്ഞ അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, പിന്നീട് അതിനെ പാടെ തള്ളിപ്പറയുന്നതാണ് കണ്ടത്. അപ്പോഴും പദ്ധതിയില്‍ കേരളം പങ്കാളിയായിക്കഴിഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അടക്കം അതിനെ ന്യായീകരിച്ചു. കരാര്‍ ഒപ്പിട്ടത്, നടപ്പാക്കാന്‍ വേണ്ടിയല്ലെന്നു വരെ പറഞ്ഞിട്ടുണ്ട്. കേരള സ്#ക്കാരിന്റെ തന്ത്രമായിരുന്നുവെന്നാണ് വി. ശിവന്‍കുട്ടിയുടെ വാദം. എന്നാല്‍, പ്രതീക്ഷിക്കാത്ത തിരിച്ചടി കിട്ടിയ ഇടതുപക്ഷം ഭരണത്തില്‍ നിന്നും നിഷ്‌ക്കാസിതരായി. ഇതോടെ യു.ഡി.എഫ് സര്‍ക്കാര്‍ പി.എം. ശ്രീയില്‍ എന്തു നടപടി എടുക്കുമെന്നായി.

അതിനെതിരേ പ്രതിപക്ഷം വലി ചര്‍ച്ചകള്‍ക്ക് വഴിവെച്ചെങ്കിലും അതെല്ലാം സ്വന്തം ഏറ്റുവാങ്ങേണ്ടി വന്നതോടെ പ്രതിഷേധത്തിന്റെ ശക്തി കുറച്ചു. യു.ഡി.എഫാകട്ടെ ഇടതു സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ തീരുമാനിക്കുകയാണ്. പദ്ധതിയില്‍ ഒപ്പിട്ടവര്‍ക്ക് ഒന്നും പറയാനാകാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ നടപ്പാക്കാന്‍ ശ്രിമിച്ച പദ്ധതിയെ രാഷ്ട്രീയ ആയുധമാക്കി അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ് പ്രതിഷേധിച്ചു. അതേ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത് ഇന്നത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നു. എന്നാല്‍, ആരു ഭരിച്ചാലും ബി.ജെ.പി സര്‍ക്കാരിന്റെ കേന്ദ്ര പദ്ധതി നടപ്പാക്കണണെന്ന വാശിയിലാണ് കേന്ദ്രം.

Latest News