Kerala

നാളെയും ശക്തമായ മഴ; ഏഴ് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് |  kerala rains orange alert for 7 districts

റെഡ്, ഓറഞ്ച് അലേര്‍ട്ടുള്ള ദിവസങ്ങളില്‍ പകലും യാത്ര അനുവദിക്കില്ല

സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഓഗസ്റ്റ് 14 വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ മാത്രമാണ് യാത്ര അനുവദിക്കുക. റെഡ്, ഓറഞ്ച് അലേര്‍ട്ടുള്ള ദിവസങ്ങളില്‍ പകലും യാത്ര അനുവദിക്കില്ല. എടായ്പ്പാലം മുതല്‍ കാരാത്തോട് വരെയാണ് നിയന്ത്രണം. രാത്രിയിലും കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

Story Highlights : kerala rains orange alert for 7 districts