കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരികൊടുത്താണ് രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജേഷിന്റെ സേവനം പകരം വെക്കാനാവാത്തതെന്നും രാജേഷിന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ ജില്ലാ കളക്ടര്‍ വീഴ്ച സമ്മതിച്ചു.
പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും പയ്യന്നൂര്‍ തഹസീല്‍ദാരും എഡിഎമ്മിന് മൊഴി നല്‍കി. വലിയ തുക ആവശ്യപ്പെട്ടതിനാലാണ് സ്വകാര്യ ആംബുലന്‍സുകളെ വിളിക്കാത്തത് എന്നാണ് തഹസില്‍ദാരുടെ വിശദീകരണം. റവന്യൂമന്ത്രി ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ എഡിഎമ്മിന്റെ അന്വേഷണം. രാജേഷിനായി തിരച്ചില്‍ നടത്തുന്നതിന്റേയും പിന്നീട് മൃതദേഹം അയക്കുന്നതിന്റേയും ഏകോപന ചുമതല ഉണ്ടായിരുന്ന പയ്യന്നൂര്‍ തഹസീല്‍ദാരും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും, പ്രിന്‍സിപ്പലും എന്താണ് സംഭവിച്ചതെന്ന് എഡിഎമ്മിനോട് വിശദീകരണം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്റെ തുടര്‍നടപടി.
kerala-high-court-praises-kannur-rajesh
















