കൊച്ചിയിലെ എം.ജി. റോഡിയുള്ള ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ വന്‍ തട്ടിപ്പ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ കമ്പനിയാണ് 29 കോടി തട്ടിപ്പ് നടത്തിയത്. മൈമോ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന കമ്പനി, ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്. എന്‍.ആര്‍.ഐ ഹൗസിംഗ് ലോണ്‍ എടുത്താണ് തട്ടിപ്പ്. റിയാദ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, മസ്‌കറ്റ് എംബസി വ്യാജ അറ്റസ്റ്റ് രേഖകള്‍, മൈമോ നിര്‍മ്മിക്കുകയായിരുന്നു. സ്ഥാപന ഡയറക്ടര്‍മാര്‍, ലോണ്‍ കരസ്ഥമാക്കിയവര്‍ ഉള്‍പ്പെടെ 27 പേര്‍ക്കെതിരെയാണ് നിവലില്‍ കേസെടുത്തിരിക്കുന്നത്. എന്‍ആര്‍ഐ ഹൗസിങ് ലോണ്‍ അനുവദിക്കുന്നതിനായി ആവശ്യമായ രേഖകളില്‍ കൃത്രിമം നടത്തിയെന്നാണ് അന്വേഷണത്തിലെ പ്രാഥമിക വിവരം.
















