ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മുന്‍ മന്ത്രി.വി ശിവന്‍കുട്ടിയുടെ ഗണ്‍മാനായിരുന്ന പ്രജീഷ് എസ്. നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. മോശം പെരുമാറ്റത്തിന്റെ വിഡിയോ പെണ്‍കുട്ടി തന്നെ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പൂക്കള മത്സരത്തിനു പകരം പന്നിയിറച്ചി ചലഞ്ചുമായി സിപിഎം; അടിമുടി അവ്യക്തതയും ദുരൂഹതയും തിരുവനന്തപുരം എസ്എപി ക്യാംപിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. എസ്എപി അസിസ്റ്റന്റ് കമാണ്ടന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പോലീസുകാരന് എതിരെ നടപടി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ആഴ്ചകള്‍ക്കു മുമ്പാണ് പെണ്‍കുട്ടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. അതിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പള ആള്‍ക്കാരും ബന്ധപ്പെട്ടിരുന്നു. കേസ് പിന്‍വലിക്കാനും, പോലീസുകാരന്‍ ക്ഷമ പറയാമെന്നും പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. എന്നാല്‍, വീട്ടുകാര്‍ അതിനു വഴങ്ങിയിരുന്നില്ല.