കൊൽക്കത്ത: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അറസ്റ്റിൽ. ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ ആൺ അറസ്റ്റിലായത്. ഹൂഗ്ലി ജില്ലയിലെ മോഗ്ര സ്വദേശിനിയുടെ പരാതിയിന്മേലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ എമാമി നഗരത്തിൽ നിന്നാണ് താരത്തെ പിടികൂടിയതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൺ സിങ് അറിയിച്ചു. കൊൽക്കത്ത ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യൻ അഭിഷേക് പൊറേലൈൻ പോലീസ് അറസ്റ്റ് ചെയ്തത്.
2023-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പരാതിക്കാരിയും അഭിഷേകും പിന്നീട് നേരിൽ കാണുകയും പ്രണയത്തിലാകുകയുമായിരുന്നു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി അഭിഷേക് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസമാണ് യുവതി അഭിഷേകിനെതിരെ പരാതി നൽകിയത്. സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ താരം പിന്നീട് ഇതുകാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
















