ആലപ്പുഴയില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആരംഭിക്കുന്ന പുതിയ വോള്‍വോ എക്‌സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പര്‍ സര്‍വീസിന് ഓഗസ്റ്റ് 16-ന് തുടക്കമാകുമെന്ന് ?ഗതാ?ഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു. നിര്‍ത്തിവെച്ച ആലപ്പുഴ – ബെംഗളൂരു സര്‍വീസ് പുനരാരംഭിക്കണമെന്ന വേണു?ഗോപാല്‍ എം.പിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ആലപ്പുഴയില്‍ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യും. സുരക്ഷിതവും കൂടുതല്‍ സുഖകരവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.
നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും. യാത്രക്കാര്‍ക്കായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ബസ്സില്‍ ഒരുക്കിയിട്ടുണ്ട്.
- വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിങ്
യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഇതിനുപുറമെ, ലളിതമായും വേഗത്തിലും ടിക്കറ്റെടുക്കാന്‍ കെഎസ്ആര്‍ടിസി അടുത്തിടെ അവതരിപ്പിച്ച വാട്‌സാപ്പ് ബുക്കിങ് സംവിധാനവും പ്രയോജനപ്പെടുത്താം. 9447071021 എന്ന ഔദ്യോഗിക വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാല്‍ പ്രത്യേക ആപ്പുകളോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാര്‍ഗം, തീയതി, സര്‍വീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓണ്‍ലൈനായി പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂര്‍ത്തിയായാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും ഇതേ ചാറ്റില്‍ തന്നെ ലഭ്യമാകും.
















