വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 2 ലക്ഷംരൂപ വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. നഗരങ്ങളിലെ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന – നഗരം 2 ധാരണ പത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പി.എം.എ.വൈ വീട് നിര്‍മ്മിക്കുമ്പോള്‍ ബോര്‍ഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനുള്ള തീരുമാനം കൈ കൊണ്ടതായും അദ്ദഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് ചരക്ക് നീക്കത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്തകള്‍ നീക്കിയ മെറ്റ നടപടിക്കെതിരെ മാധ്യമങ്ങള്‍ പരാതി കൊടുക്കണമെന്നും അതിനായി സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കരുതെന്ന് മെറ്റക്ക് കത്തെഴുതാമെന്നും മാധ്യമങ്ങളുടെ നിയമ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും തനിക്ക് സോഷ്യല്‍ മീഡിയ ടീം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍. റിപ്പോര്‍ട്ട് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കും. ഉത്തരവാദിത്വത്തില്‍നിന്നു മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
- മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍.
- തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു.
- കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2025-26 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
- വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാന്‍സ്ഷിപ്പ്‌മെന്റ് മാത്രമാണ് നടന്നിരുന്നത്. അതില്‍ 60% കണ്ടെയ്‌നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















