‘നീലക്കണ്ണുകളുള്ളൊരു വെണ്‍ മേഘ പക്ഷി….വാനില്‍ ചിറകുവിരിച്ചു പറക്കും…മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടില്‍… മേലേ.. വെണ്‍ കെച്ചക്കൊടി പാറുന്നുണ്ടല്ലോ …’ ഷിബു ചക്രവര്‍ത്തി രചിച്ച് നവാഗതനായ ജോ ദാനിയേല്‍ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരില്‍ ഏറെ ശ്രദ്ധേയനായ കപില്‍ കപിലനാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓര്‍ഡറിലെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്. ഈ ചിത്രത്തിലൂടെ രഞ്ചിത്ത് പുതിയൊരു സംഗീത സംവിധായകനേക്കൂടി മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു. ജോ ദാനിയേല്‍ കുര്യാക്കോസ് ..
സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ ഏ. ജി. മഹാ സുബൈര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരി ക്കുന്നത്. തുടരും സിനിമയിലെ ജോര്‍ജ് സാറിനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രകാശ് വര്‍മ്മ , മലയാളത്തിന്റെ മുന്‍നായികയും സമീപകാലത്ത് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത അഭിരാമിയുടേയും ഷോട്ടുകളിലൂടെ ആരംഭിക്കുന്ന ഈ ഗാനം പിന്നീട് അഞ്ചു ചെറുപ്പക്കാരുടെ ആനന്ദ മുഹൂര്‍ത്തങ്ങളിലേക്കും അവരുടെ കുടുംബ ജീവിതങ്ങളിലേക്കുമൊക്കെയാണ് കടന്നുചെല്ലുന്നത്.
അഞ്ചു ചെറുപ്പക്കാരുടെ ഈ സന്തോഷമുഹൂര്‍ തങ്ങള്‍, മനോഹരമായ നിരവധി ദൃശ്യ വിരുന്നിലൂടെ വരച്ചുകാട്ടുമ്പോള്‍ പ്രേഷകനും നവ്യമായ ഒരനുഭൂതി സമ്മാനിക്കുമെന്ന തില്‍ സംശയമില്ല. നിരവധി മനോഹരമായ ലൊക്കേഷനുകളി ലൂടെയാണ് ഈ ഗാനം കടന്നുപോകുന്നത്. യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന തായിരിക്കും ഈ ഗാനം. പൂര്‍ണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആന്‍ഡ് ഓര്‍ഡര്‍. റിയലിസ്റ്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തൊണ്ണൂറു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ ചിത്രീകരിച്ച ഈ ചിത്രം വലിയ മുതല്‍മുടക്കിലാണ് എത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്സ് ആയ, ഫീനിക്‌സ് പ്രദൂ , പി.സി . സ്റ്റണ്ട്‌സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിന്റെ ആക്ഷനുകള്‍ ഒരുക്കുന്നത്.
: ഋതു ദേവ് അയ്യപ്പന്‍ ,ഷനൂദ് ഇബ്രാഹിം , ഡോണ്‍ മൈക്കിള്‍ , സജന്‍ സുദര്‍ശന്‍, നിജാദ് ബാബു തോമസ് ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റെണി, ബോബി കുര്യന്‍, വി.കെ. പ്രകാശ് , സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവന്‍, ആനന്ദ് മന്‍മഥന്‍, ജോണി ആന്റെണി ഭീമന്‍രഘു, നന്ദു.ജെയ്‌സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കര്‍ രാമകൃഷ്ണന്‍,, നന്ദന്‍ ഉണ്ണി. അക്ഷയ് രാധാകൃഷ്ണന്‍ , മോഹന്‍ ജോസ്, മാധുരി , സാബുമോന്‍ഗുണ്ടു കാട് സാബു,
മുരുകന്‍, സന്ധ്യാ രാജേന്ദ്രന്‍, വൈഷ്ണവി,രമാദേവി അംബികാനായര്‍, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങള്‍ – ഷിബു ചക്രവര്‍ത്തി,
സംഗീതം – ജോ ഡാനിയേല്‍,
പശ്ചാത്തല സംഗീതം ബിജിപാല്‍ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രന്‍ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷന്‍ എന്‍. ജി.
കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്.
സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി .
സൗണ്ട് ഡിസൈന്‍ – കിഷന്‍ സപ്താ .
ലൈന്‍ പ്രൊഡ്യൂസര്‍ -സുനില്‍ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ . – വി ബോസ് .
ഡിസൈന്‍ – ആന്റെണി സ്റ്റീഫന്‍ .
കാസ്റ്റിംഗ് ഡയറക്ടര്‍ – ശാലിനി.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍ .
PRO വാഴൂര്‍ ജോസ്.