യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം “ബാൻഡ് ഓഫ് ബ്രദേഴ്സ്” (Band of Brothers)-ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തി റങ്ങി. പ്രേക്ഷകരിൽ വലിയ രീതിയിലുള്ള ആകാംഷയും ദുരൂഹതയും നിറയ്ക്കുന്ന പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ഡ്രാമ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ തല തുണികൊണ്ട് മൂടി, കയ്യിൽ തോക്കുമായി നിൽക്കുന്ന നിഗൂഢ കഥാപാത്രത്തെയാണ് കാണാൻ സാധിക്കു ന്നത്. കൂടാതെ ചിത്രത്തിന്റെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രീതിയിൽ ഒരു ചെന്നായയുടെ രൂപവും കാണാൻ കഴിയും. എല്ലാ തരത്തിലും ഏറെ ശ്രദ്ധയാകർഷി ക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയി രിക്കുന്നത്.
“മകനേ, അവർ ചെയ്യുന്നത് എന്താണെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കുക” എന്ന ബൈബിൾ വാക്യം പോസ്റ്ററിൽ ആലേഖനം ചെയ്തത് പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. ‘ആക്റ്റർ കോപ്പ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.
സംഗീതം: സഞ്ജീവ് കൃഷ്ണൻ, ഗാനരചന: എ.ആർ. നന്ദഗോപൻ, ഛായാഗ്രഹണം: രാജ്കുമാർ ഭാസ്കരൻ, ചിത്രസംയോജനം: രത്നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്സ്: ജോബിൻ ജോസഫ്, അസോ ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, കളറിസ്റ്റ്: ആർ. മുത്തുരാജ്, ആനിമേഷൻ: ത്രിലോക് FX, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ, കൊറിയോഗ്രാഫി: അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽ സ്: നിഷാന്ദ് സാജ്, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.















