News

കൊ​ച്ചി​യി​ൽ ന​ടു​റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യ​ടി; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി. എ​റ​ണാ​കു​ളം സൗ​ത്ത് ജ​ന​താ റോ​ഡി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. തേ​വ​ര എ​സ്‌​എ​ച്ച് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും, ലോ ​കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്.

തേ​വ​ര എ​സ്‌​എ​ച്ച് കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​ത്തു​ള്ള ഒ​രു ചാ​യ​ക്ക​ട​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​സ​മ​യം ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​തേ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കു​മി​ട​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം പി​ന്നീ​ട് കൈ‌‌യാങ്കളിയി​ലും കൂ​ട്ട​യ​ടി​യി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ല​ത്തു​വീ​ണ ഒ​രു യു​വാ​വി​ന്‍റെ ത​ല​യ്ക്ക് അ​ക്ര​മി​ക​ൾ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​യി​ൽ നി​ന്ന് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം കേ​സെ​ടു​ക്കു​മെ​ന്ന് പോലീസ് അ​റി​യി​ച്ചു.