ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുന്‍പേ എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെന്‍ മോറില്‍ആരംഭിച്ചു. പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡോള്‍വിന്‍ കുര്യാക്കോസും അഭിനവ് മെഹ്‌റോത്രയും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ , ടൊവിനോ തോമസ്സും, സഹോദരന്‍ ടിംങ്സ്റ്റണ്‍ തോമസ്സും ചേര്‍ന്നു ഫസ്റ്റ് ക്ലാപ്പും നല്‍കി.
പനോരമ സ്റ്റുഡിയോസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് തീയേറ്റര്‍ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സാണ്ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കുമാര്‍ മങ്ങാട്ട് പഥക്ക്, അഭിക്ഷേക് പഥക്ക്, ടൊവിനോ തോമസ്, ഡോള്‍വിന്‍ കുര്യാക്കോസ്, ടിംഗ് സ്റ്റണ്‍ തോമസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍ . കോ പ്രൊഡ്യൂസേര്‍സ് – രാജേഷ് മേനോന്‍, ഗോകുല്‍നാഥ്. ജി. കിയേറ്റീവ് പ്രൊഡ്യൂസര്‍ -അഭിനവ് മെഹ്‌റോത്ര. സി.എഫ് ഓ. .രവി ഓത്തി. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ ഫുട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്‍പേ. നീലഗിരിക്കുന്നുകളുടെ താഴ്വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേര്‍ന്ന ‘ഒരിടം’ എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഭാര്യാ ഭര്‍ത്താക്കന്മാരായ റോയ്‌സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്‌സിന്റെ ദാമ്പത്യ ജീവിതത്തില്‍ റാണിയുടെ സാന്നിദ്ധ്യത്തിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഹൃദ്യമായ നിരവധി മുഹൂര്‍ത്തങ്ങളാല്‍ ഏറെ സമ്പന്നമായിരിക്കും ഈ ചിത്രം. ടൊവിനോ തോമസ്സിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്‌സ്.
ബാംഗ്‌ളൂരില്‍ സ്ഥിര താമസ്സമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നര്‍ത്തകിയാണ്. നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാന്‍ സാഹചര്യമൊരുക്കിയതും. വിനയ് ഫോര്‍ട്ട്, വിജയരാഘവന്‍, ഷഹീര്‍ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണന്‍, കിരണ്‍ പീതാംബരന്‍, ആഷ്ലി ഐസക്ക്, രാകേഷ് ഉഷാര്‍ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ടീനാ തോമസ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നു.
സംഗീതം- റെക്‌സ് വിജയന്‍-.ജിച്ചു ജോയ്.
ഛായാഗ്രഹണം- ഷിനോസ് .
എഡിറ്റിംഗ് – സൈജു ശ്രീധരന്‍.
പ്രൊഡക്ഷന്‍ ഡിസൈന്‍- ദിലീപ് നാഥ്.
സിങ്ക് സൗണ്ട്- വൈശാഖ് ബി.വി.
സൗണ്ട് മിക്‌സ് – സിനോയ് ജോസഫ്.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റിയും ഡിസൈന്‍-ധന്യാ ബാലകൃഷ്ണന്‍.
പ്രൊഡക്ഷന്‍ മാനേജേഴ്സ്- വിശ്വപ്രകാശ്,
സോബന്‍ .
പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍- റിച്ചാര്‍ഡ്.
അസ്സോസ്സിയേറ്റ് പ്രൊഡ്യൂസര്‍- കമലേഷ് കുമാര്‍.
ലൈന്‍ പ്രൊഡ്യൂസര്‍- അബിന്‍. ഈ എ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിനിഷ് പ്രഭാകരന്‍.
സ്റ്റില്‍സ്- സാബി ഹംസ.
ആക്ഷന്‍ – ഫീനിക്‌സ് പ്രഭു.
ഡിസൈന്‍-കിഷോര്‍ ഗോപി, അനന്തു ചന്ദ്രബാബു .
വേള്‍ഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ് .
PRO വാഴൂര്‍ ജോസ് .
.

















