തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടും. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പുണിത്തുറക്ക് ഒരു രാജാകീയ പാരമ്പര്യമുണ്ട്. ചരിത്രപരമായ ഒട്ടനവധി വ്യാഖ്യാനങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകൾക്കപ്പുറം തൃപ്പുണിത്തുറ മതസൗഹൃദത്തേ കുറിച്ച് വിളിച്ച് പറയുന്നു. തൃപ്പൂണിത്തുറ പൈതൃക നഗരമായാൽ അതെല്ലാം സംരക്ഷിക്കപ്പെടും. എത്ര കൊട്ടാരങ്ങൾ ഉണ്ട് ഇവിടെ. അത് രാജ്യത്തിന്റെ മുന്നിൽ അടയാളമാകും. പാലിയതത്തച്ഛന്റെ ഡച്ച് പാലസ് ഇന്ന് സംരക്ഷിക്കപ്പെട്ടു.ഇന്നത് മ്യുസിയമാണ്. തൃപ്പുണിത്തറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാറാണ്. പൈതൃക നഗരമാക്കി മാറ്റുന്നതിൽ എല്ലാവരും ചേർന്ന് ഒരു പ്രൊപോസൽ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അത്തം നഗറായ ഗവൺമെന്റ് ബോയ്സ് സ്കൂൾ മൈതാനിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കലാരൂപങ്ങളും വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും അത്തച്ചമയഘോഷയാത്രയിൽ അണിനിരക്കും. മുഖ്യാതിഥിയായ നടൻ ജഗദീഷ് അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

















