സാരി സെയിലുമായി ബിസിനസ് രംഗത്ത് ശ്രദ്ധേയയാകുകയാണ് നടി ആര്യ ബഡായ്. സെലിബ്രിറ്റിയായതിനാൽ ആര്യക്ക് തന്റെ സാരികൾ മാർക്കറ്റ് ചെയ്യുക എളുപ്പമാണ്. കുറഞ്ഞ കാലം കൊണ്ട് തന്റെ ബിസിനസിലേക്ക് ജനശ്രദ്ധ കൊണ്ട് വരാനും ആര്യക്കായി. എന്നാൽ സെലിബ്രിറ്റിയായതിനാൽ തന്നെ അതിന്റേതായ വെല്ലുവിളികളും ബിസിനസ് രംഗത്ത് ആര്യക്കുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ ആര്യ സംസാരിക്കുന്നുണ്ട്.
മലയാളികളിൽ പലർക്കും പട്ടുസാരിയുടെ ഒറിജിൻ എന്താണെന്നോ എങ്ങനെയാണ് നെയ്യുന്നതെന്നോ അറിയില്ല. അവർ വാങ്ങി ഉടുക്കുന്നു. എന്തുകൊണ്ടാണ് ഒരു പട്ടിന് ഇത്രയും വില വരുന്നതെന്ന് അവർക്കറിയില്ല. പറഞ്ഞ് കൊടുത്താൽ പലരും അത് അംഗീകരിക്കാനും തയ്യാറല്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കേരളത്തിൽ അധികം സാരി ഉടുക്കുന്നവർ ഇല്ല. കേരളത്തിൽ കൂടുതലും കംഫർട്ട് ക്ലോത്തിന്റെ ആൾക്കാരാണല്ലോ. സാരി വളരെ ഒക്കേഷണലായി മാത്രമേ ഉടുക്കൂ. 5000 ന് താഴെ കിട്ടുന്ന ഒന്നും ശുദ്ധമായ പട്ട് അല്ല.
ഞാൻ പരമാവധി ഹാൻഡ് ലൂം നെയ്ത്തുകാരെയാണ് ഞാൻ സപ്പോർട്ട് ചെയ്യുന്നത്. കെെ കൊണ്ട് നെയ്യുന്നത് കൊണ്ട് ചെറിയ പിഴവുകൾ ഹാൻഡ്ലൂം സാരികളിൽ വരും. ചിലപ്പോൾ ഒരു നൂല് എക്സ്ട്രാ കയറി വരും. വലിഞ്ഞ് കെട്ടുന്നതിന്റെ ഇടയിൽ ഹോളുകൾ വരും. ഇതിനെ വീവിംഗ് മിസ്റ്റേക്ക് എന്ന് വിളിക്കും. അത് ഡാമേജായി കാണില്ല. പക്ഷെ അത് പറഞ്ഞ് മനസിലാക്കുകയെന്നത് വലിയ ടാസ്കാണ്. ചെറിയ എന്തെങ്കിലും പിഴവ് വന്നാൽ അപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടും. പലർക്കും സിൽക്ക് സാരികൾ ടേക്ക് കെയർ ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയില്ല. വിയർത്ത് കഴിഞ്ഞാൽ സിൽവറിന്റെ കളർ മാറാറുണ്ട്. ഇത് പട്ട് സാരിയിൽ നാച്വറൽ പ്രോസസ് ആണ്. സാധാരണ കടയിൽ നിന്നാണെങ്കിൽ ഇവർ പരാതി പറയില്ല. പക്ഷെ ഇവിടെ എന്തോ വിരട്ടാണ്. ഇമേജ് ഡാമേജ് ചെയ്യുമെന്ന് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യും.
വളരെ പ്രശസ്തരായ യൂട്യൂബർ അങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവർ ഷോപ്പിൽ നിന്ന് ഒരു പട്ട് സാരിയെടുത്തു. അവരുടെ തന്നെ ചെരുപ്പ് കൊണ്ട് ആ സാരി കീറി. ഞങ്ങളുടെ ക്വാളിറ്റി പ്രശ്നമാണെന്ന് പറഞ്ഞ് നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു. കുറേ ഞങ്ങളെ വിളിച്ചു. കൊടുക്കില്ല എന്നായപ്പോൾ വിരട്ടലായി. ഫാമിലായി വ്ലോഗ് ചെയ്യുന്ന ആൾക്കാരാണ്. ആ സമയത്താണ് ദിയ കൃഷ്ണയുടെ ജ്വല്ലറിക്ക് ക്വാളിറ്റിയില്ലെന്ന ആരോപണം വരുന്നതും ദിയയെ സോഷ്യൽ മീഡിയയിൽ ഇട്ട് പൊരിക്കുന്നത്. ദിയക്ക് സംഭവിക്കുന്നത് തന്നെ നിങ്ങൾക്കും സംഭവിക്കും എന്ന് പറഞ്ഞായിരുന്നു വിരട്ടിയത്. ഞങ്ങളതിൽ വീണില്ലെന്നും ആര്യ ബഡായ് പറഞ്ഞു. എക്കണോമിക്സ് ടെെംസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

















