കൊച്ചി: വരുമാനം കുറഞ്ഞ സാഹചര്യത്തിലും പഴയ ജീവിതനിലവാരം നിലനിർത്താൻ ശ്രമിച്ചതാണ് റോബിൻ രാധാകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാൻ കാരണമായതെന്ന് സംവിധായകനും സിനിമാ നിരീക്ഷകനുമായ ആലപ്പി അഷ്റഫ്. റോബിന്റെ സാമ്പത്തിക ഇടപാടുകളെയും ജീവിതശൈലിയെയും കുറിച്ച് ഗുരുതരമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
റോബിന്റെ വരുമാനം കുറഞ്ഞ ശേഷവും വലിയ തോതിലുള്ള ചെലവുകൾ തുടർന്നുവെന്നാണ് ആലപ്പി അഷ്റഫിന്റെ ആരോപണം. അമ്മയുടെ ചികിത്സ, തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചെലവുകൾ തുടങ്ങിയവയ്ക്കൊപ്പം മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായതായി അദ്ദേഹം പറയുന്നു.
റോബിന്റെ വിവാഹച്ചടങ്ങുകളെയും ആലപ്പി അഷ്റഫ് വിമർശിക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചുള്ള ആർഭാട വിവാഹമായിരുന്നു നടന്നതെന്നും, വിവാഹവുമായി ബന്ധപ്പെട്ട ചെലവുകൾ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന വിവാഹാഘോഷങ്ങളാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുമാനം കുറഞ്ഞ സമയത്ത് സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്താതെ വലിയ ചെലവുകൾ നടത്തിയത് റോബിന്റെ ഭാഗത്തുനിന്നുണ്ടായ പ്രധാന പിഴവാണെന്നാണ് ആലപ്പി അഷ്റഫിന്റെ വിലയിരുത്തൽ. വരുമാനത്തിനനുസരിച്ച് ജീവിതച്ചെലവുകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

















