105 വയസ്സായെങ്കിലെന്താ, രസിക് ചന്ദ്ര മൊണ്ടാലിന് ഇനി സ്വതന്ത്രമായി ജീവിക്കാം. കൊലക്കേസ് പ്രതിയായി 32 വർഷം ജയിലിൽ കഴിഞ്ഞ രസിക് ചന്ദ്രയെ പ്രായത്തിന്റെ ആനുകൂല്യം നൽകി സുപ്രീം കോടതി വിട്ടയച്ചു. 1920 ൽ ബംഗാളിലെ മാൾഡ ജില്ലയിൽ ജനിച്ച അദ്ദേഹം 1994 ലാണ് കൊലപാതകക്കേസിൽ പ്രതിയായത്.
കഴിഞ്ഞ നവംബറിൽ ജാമ്യത്തിലിറങ്ങി നൽകിയ ഹർജി പരിഗണിച്ച കോടതി ജീവപര്യന്തം ശിക്ഷ കഴിഞ്ഞില്ലെങ്കിലും ഇനി ജയിലിലേക്കു തിരിച്ചു കൊണ്ടുവരേണ്ടെന്നു വിധിക്കുകയായിരുന്നു. പ്രായത്തിന്റെയും രോഗങ്ങളുടെയും പേരിൽ ശിക്ഷായിളവ് നൽകണമെന്ന് 2018 മുതൽ വിവിധ കോടതികളിൽ രസിക് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു.

















