ആവശ്യത്തിനും അനാവശ്യത്തിനും ന്യായം പറയുകയും, തങ്ങള്‍ ചെയ്യുന്നതാണ് ശറിയെന്നും, മറ്റുള്ളവരുടെ ഭാഗമെല്ലാം തെറ്റെന്നും സ്ഥാപിക്കുന്ന സ്ഥിരം ഇടതു നയത്തില്‍ നിന്നും ഓരേയൊരു കാര്യത്തില്‍ സി.പി.ഐ മാറി സഞ്ചരിക്കുകയാണ്. ഇനിയും ഇതിന്റെ പേരില്‍ ന്യാം പറയുകയോ തര്‍ക്കിക്കുകയോ ചെയ്താല്‍ സി.പി.ഐയും വെട്ടിലാകുമെന്നുള്ള തോന്നലാണ് പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കേസില്‍ നിന്നും പതിയെ പിന്‍വലിയാന്‍ തീരുമാനിച്ചത്. ആരോടം ഒന്നും പറയില്ല. നേതാക്കള്‍ ഇതില്‍ കമന്റ് ചെയ്യരുത്. അത്രമാത്രം. വീണയുടചെ വിഷയം ശറിയോ തെറ്റോ എന്നൊന്നും സി.പി.ഐക്കാര്‍ പറയരുത് എന്നാണ് നിലപാട്.
അതായത്, മാസപ്പടിക്കേസില്‍ ടി. വീണയ്ക്ക് പ്രതിരോധം തീര്‍ക്കേണ്ടെന്നാണ് സി.പി.ഐയുടെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് സി.പി.ഐ നേതൃയോഗത്തില്‍ തീരുമാനിച്ചു. വീണക്കെതിരായ ഇ.ഡി നീക്കത്തിലാണ് സി.പി.ഐയുടെ നിര്‍ണായക തീരുമാനം. നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിഷയം ചര്‍ച്ചയായി. അതേസമയം സി.പി.എം ഈ വിഷയത്തെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും ബേപ്പൂര്‍ എം.എല്‍.എയും വീണയുടെ പങ്കാളിയുമായി മുഹമ്മദ് റിയാസിനും പാര്‍ട്ടിക്കുമെതിരായ രാഷ്ട്രീയ കടന്നാക്രമണമായാണ് വിലയിരുത്തുന്നത്.
എന്നാല്‍ വീണക്കെതിരായ നിയമനടപടികള്‍ വ്യക്തിപരമായാണ് നേരിടേണ്ടതെന്ന നിലപാടിലാണ് സി.പി.ഐ. നിയമസഭാ കക്ഷി ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.എമ്മുമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സി.പി.ഐ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, മുന്നണിയില്‍ ഇതേ ചൊല്ലിയുള്ള നിലപാടുകളില്‍ രണ്ടു തട്ടായിക്കഴിഞ്ഞു. സി.പി.എമ്മിന്റെ ഏതു കാര്യവും ന്യാ.ീകരിക്കാനുള്ള കേന്ദ്രമായി എല്‍.ഡി.എപിനെ മാറ്റിയെന്ന വിമര്‍ശനം നേരത്തേ തന്നെയുണ്ട്. പ്രതിപക്ഷ ഉഫനേതാവിന്റെ കാര്യത്തിലും ഇപ്പോള്‍ കടുത്ത തര്‍ക്കം നടക്കുകയാണ്. അവിടെയും സി.പി.ഐ വഴങ്ങിക്കൊടുക്കുമെന്നാണ് സി.പി.എം കരുതുന്നത്.
എന്നാല്‍, വീണ വാജയന്റെ വിഷയം കത്തിക്കയറിയതോടെ നിയമസഭയിലും പുറത്തും സി.പി.ഐ അകലം പാലിച്ചാണ് നിന്നത്. വിഷയത്തിന്റെ പൂര്‍ണ്ണ രൂപം മനസ്സിലാക്കിയിട്ടില്ല എന്നതു തന്നെയാണ് പ്രശ്‌നം. അതുമല്ലെങ്കില്‍, സി.പി.എമ്മിന്റെ ന്യായ വാദത്തോട് സി.പി.ഐക്ക് യോജിപ്പില്ല എന്നതു കൊണ്ടുമാകും. രണ്ടായാലും സി.പി.എം ടി.വീണയെ സംരക്ഷിക്കാനുള്ള പുറപ്പാടിലാണ്. ഇ.ഡിയെ തടഞ്ഞതും, ലോക്കര്‍ പരിശോദനയും, ലേക്കര്‍ ഇന്ത്യ കമ്പനിയുടെ വിവരങ്ങള്‍ പുറത്തു വന്നതും, ഗല്‍ഫിലേക്ക് പണം അയച്ചതുമെല്ലാം പുറത്തു വന്നതോടെയാണ് സി.പി.ഐയ്ക്ക കാര്യങ്ങള്‍ കൈവിട്ടു പോകുന്നതായി മനസ്സിലായത്.
കോഴിക്കോട് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുകയാണ് സി.പി.എം. അവിടെ ഉന്നയിക്കാന്‍ പോകുന്ന വിഷയങ്ങളില്‍ പോലും വ്യക്തതയില്ലെന്ന് സി.പി.ഐയ്ക്കു മനസ്സിലായി. ഇതു കൂടി പരിഗണിച്ചാണ് സി.പി.ഐ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചത്.

















