Kerala

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

തിരുവോണ ദിവസവും നാല് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവോണ ദിവസവും നാല് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് അന്ന് യെല്ലോ അലേർട്ട്. ഓഗസ്റ്റ് 24ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 25, 26 തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Story Highlights : heavy rain alert in kerala