ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നീക്കത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഓണം സ്പെഷ്യലായി പുറത്തിറ ക്കിയ പോസ്റ്ററിൽ ദിലീപ് ബസ് സ്റ്റോപ്പിൽ ഇരുന്നു ഡയറി വായിക്കുന്നതാണുള്ളത്. ജഗന്‍ ഷാജി കൈലാസിന്‍റെ സംവിധാന അരങ്ങേറ്റം കൂടിയാണ് നീക്കം. ദിലീപിൻ്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്. ഉർവ്വശി തീയറ്റേഴ്‌സ്, പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ.ജയന്തിലാൽ ഗാഡ,കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ,അലക്‌സ് ഇ കുര്യൻ, ധവാൽ ഗാഡ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.
സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂ സറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേതെന്ന് അണിയറക്കാര്‍ പറയുന്നു.
ടൈറ്റിൽ ഡിസൈൻ, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തി ലേക്കാണ് വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജഗൻ ഷാജി കൈലാ സിന്റെ വ്യത്യസ്തമായ സംവിധാന ശൈലി യിൽ ദിലീപിന്റെ പുത്തൻ വേഷ പ്പകർച്ച കാണാൻ കാത്തിരിക്കു കയാണ് ആരാധകർ. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.
വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകൾ ഏറെ ശ്രദ്ധേയമാണ്. ഛായാഗ്രഹ ണവിഭാഗം അജയ് ഡേവിഡ് കാച്ചപ്പിള്ളി യാണ്. അജയ് ഡേവിഡിന്റെ ദൃശ്യഭാഷയും കിഷ്കിന്ധകാണ്ഡം, എക്കോ, രേഖാചിത്രം, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്ന മുജീബ് മജീദിന്റെ സംഗീത സംവിധാനവും സൂരജ് ഇ എസിന്റെ ചിത്രസംയോജനവും, ഒന്നുചേരുമ്പോൾ ചിത്രത്തിന് മികച്ചൊരു സിനിമാറ്റിക് അനുഭവം ലഭിക്കുമെന്നുറപ്പ്. സന്തോഷ് രാമന്റെ പ്രൊഡക്ഷൻ ഡിസൈനും റോണക്സ് സേവ്യറിന്റെ മേക്കപ്പും സമീറ സനീഷിന്റെ വസ്ത്രലങ്കാരവും ചിത്രത്തിന്റെ മാറ്റു കൂട്ടും.
സുനിൽ ലാവണ്യ ആർട്ട് ഡയറക്ഷനും നോബിൾ ജേക്കബ് ഏറ്റുമാനൂർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. മഹേഷ് മാത്യു ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സെമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്: സ്‌നേക്ക് പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ഐശ്വര്യ രാജ്

















