ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലൊരു സുപ്രധാന ചുവടുവെപ്പുമായി, ‘ടാറ്റൂ: ദ ഗ്രാഫിക്ക’ ഒരുങ്ങി. മലയാളിയായ അശോകന് പി.കെ. സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ഹിന്ദി ഫീച്ചര്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയായതായി ‘ഹാപ്പി ട്യൂണ്‍സ് മീഡിയ’ അറിയിച്ചു. DJI Osmo Pocket 3 ക്യാമറയും, അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷണല്‍ അനാമോര്‍ഫിക് ലെന്‍സുകളും ഫില്‍ട്ടറുകളും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചലച്ചിത്രം എന്ന നിലയില്‍, ഇതൊരു സാങ്കേതിക നാഴികക്കല്ലായി മാറുന്നു. കൈയ്യിലൊതുങ്ങുന്ന ഒരു സാങ്കേതിക വിസ്മയം സാധാരണ ചലച്ചിത്ര നിര്‍മ്മാണങ്ങളില്‍ വലിയ ക്യാമറ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍,
സംവിധായകന് അശോകന് പി.കെ.യും ഛായാഗ്രാഹകന്‍ മധുകാവിലും തികച്ചും വ്യത്യസ്തമായ ഒരു നൂതന മാര്‍ഗ്ഗമാണ് ഈ സിനിമയിലുടെ തിരഞ്ഞെടുത്തത്. Osmo Pocket 3-ലെ 1-ഇഞ്ച് സെന്‍സറും പ്രത്യേക അനാമോര്‍ഫിക് ലെന്‍സുകളും സംയോജിപ്പിച്ചുകൊണ്ട്, വലിയ ബജറ്റുള്ള സ്റ്റുഡിയോ ക്യാമറകളില്‍ മാത്രം കാണാറുള്ള അതിമനോഹരമായ വൈഡ്-സ്ക്രീന്‍ സിനിമാറ്റിക് ദൃശ്യഭംഗി സൃഷ്ടിക്കാന്‍ സാധിച്ചിച്ചുവെന്ന് സംവിധായകന് അശോകന് പി.കെ., സംവിധായകന് പറഞ്ഞു. കഥ, സംവിധാനം, നിര്‍മ്മാണം: അശോകന് പി.കെ. ബാനര്‍: ഹാപ്പി ട്യൂണ്‍സ് മീഡിയ സഹ-നിര്‍മ്മാതാക്കള്‍: സെവന് രാജ്, സാര്‍ത്ഥക് ശര്‍മ്മ ക്രിയേറ്റീവ് ഡയറക്ടര്‍: കിഷോര്‍ അര്ജുന്
ഛായാഗ്രഹണം: മധു കവില് തിരക്കഥയും സംഭാഷണങ്ങളും: സുലഗ്ന ചാറ്റര്‍ജി ഹിന്ദി സിനിമയിലെ പുതിയ തലമുറയിലെ പ്രതിഭകള്‍ അണിനിരക്കുന്നഈ ചിത്രത്തില്‍ വാണി വസിഷ്ഠ്, സഞ്ചയ് ഷോക്കിന്, പ്രകാശ് ബന്‍ജാരെ, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സഹ അഭിനേതാക്കള്‍: രാജീവ് ശങ്കര്‍, സെവന് രാജ്, വികാസ് കാസ്ലിവാള്‍, രാജീവ് വസിഷ്ഠ്എന്നിവരാണ് അഭിനേതാക്കള്‍. വയനാട്, കോഴിക്കോട്, കൊച്ചി, മുംബൈഎന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സുലഗ്ന ചാറ്റര്‍ജിയാണ്. രചന നിര്‍വഹിച്ചിരിക്കുന്നത്. ‘ടാറ്റൂ: ദി ഗ്രാഫിക്ക’യിലെ ഗംഭിര ‘ഐറ്റം സോംഗ്’ ഉടനെ എത്തും. പി.ആര് ഒ (പി. ആര്.സുമേരന്‍.















