വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബികോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നാണ് പരാതി.
പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് കേസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന അവകാശവാദവുമായി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണ്ടെത്തല്‍. ഗണപതി ബിരുദം പാസായിട്ടില്ലെന്നാണ് നിലവിലെ പരാതി. ജോലിക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്.
മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി പൊലീസ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗണപതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പരാതി ഉയര്‍ന്നതോടെ തന്നെ ഗണപതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് സി.പി.ഐഎം നേതൃത്വം വ്യക്തമാക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷമാണ് പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച ബി.കോം മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
Story Highlights : Case registered against DYFI leader for securing a job by submitting a fake mark list